India

‘നോട്ടുനിരോധനത്തെ തുടര്‍ന്ന് അഹമ്മദാബാദ് ബാങ്കിൽ വന്‍ നോട്ടു നിക്ഷേപം നടന്നുവെന്ന വാര്‍ത്ത കോൺഗ്രസ്സിന്റെ കുപ്രചരണം’: നബാര്‍ഡ് വിശദീകരണം

നോട്ടുനിരോധന കാലത്ത് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കാണെന്ന വാർത്തക്കെതിരെ നബാര്‍ഡിന്റെ വിശദീകരണം .അഹമ്മദാബാദ് ബാങ്കിനെക്കുറിച്ച്‌ കോണ്‍ഗ്രസ് പാര്‍ട്ടിയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയ കുപ്രചാരണം ആണ് ഇതെന്ന് നബാർഡ് വ്യക്തമാക്കി.

നോട്ടുനിരോധനത്തെ തുടര്‍ന്ന് അഹമ്മദാബാദ് ജില്ലാ സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കില്‍(ഡിസസിബി) വന്‍ നോട്ടു നിക്ഷേപം നടന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ റൂറല്‍ ആന്‍ഡ് അഗ്രിക്കള്‍ചര്‍ ഡവലപ്മെന്റ്) ഇറക്കിയ വിശദീകരണക്കുറിപ്പ് ഇങ്ങനെ:

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ 2016 ഡിസംബര്‍ 17 ലെ വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തില്‍, 2014 നവംബര്‍ 10 മുതല്‍ 14 വരെ നിരോധിക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് നടത്തി. അതില്‍ അഹമ്മദാബാദ് ബാങ്കിന്റെതുള്‍പ്പെടെ ഡിസസിബികളുടെ കണക്കെടുപ്പ് നടത്തിയത് നബാര്‍ഡാണ്. കേന്ദ്ര സര്‍ക്കാരിനെറ 2016 നവംബര്‍ 10 ലെ വിജ്ഞാപനപ്രകാരം, നോട്ട് നിരോധനക്കാലത്ത് നിരോധിത നോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

അഹമ്മദാബാദ് സഹകരണ ബാങ്കിന്റെ വലുപ്പവും ബ്രാഞ്ചുകളുടെ എണ്ണവും നിക്ഷേപകരുടെ തോതുമടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ നോട്ട് നിക്ഷേപത്തിന് ഒട്ടേറെ ബാങ്കുപയോക്താക്കള്‍ എത്തിയിരുന്നു.ജില്ലാ ബാങ്കിന്റെ ആകെ 16 ലക്ഷം അക്കൗണ്ടുകാരില്‍ 1.6 ലക്ഷം പേരേ, അതായത് 9.37 ശതമാനം പേരേ നിക്ഷേപമോ ഇടപാടോ ഈ സമയത്ത് നടത്തിയിട്ടുള്ളു. ഇതില്‍ 98.66 % പേര്‍ 2.5 ലക്ഷം രൂപയില്‍ താഴെയേ നിക്ഷേപിച്ചിട്ടുള്ളു. ആകെ ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരുടെ എണ്ണം 0.09 % മാത്രമാണ്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപത്തിന്റെ ശരാശരി 46,795 രൂപയാണ്.

ഗുജറാത്തിലെ 18 ജില്ലാ സഹകരണ ബാങ്കുകളില്‍വെച്ച്‌ എറ്റവും കുറവ്. മേല്‍പ്പറഞ്ഞ കാലത്ത് 1.60 ലക്ഷം നിക്ഷേപകര്‍ നിക്ഷേപിച്ച നിരോധിത നോട്ടുകളുടെ ആകെ തുക 746 കോടി രൂപയാണ്. അത് ബാങ്കിന്റെ ആകെ നിക്ഷേപത്തിന്റെ 15 % മാത്രമാണ്.നബാര്‍ഡ് അഹമ്മദാബാദ് ബങ്കിന്റെ പരിശോധന 100% പൂര്‍ത്തിയാക്കി. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്ന എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചുതന്നെയാണ് നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ചത്. നബാര്‍ഡ് ആവശ്യപ്പെട്ട പ്രകാരം പണമിടപാട് റിപ്പോര്‍ട്ടും (കറന്‍സി ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്-സിടിആര്‍) സംശയമുള്ള ഇടപാട് റിപ്പോര്‍ട്ടും (സസ്പിഷ്യസ് ട്രാന്‍സാക്ഷന്‍-എസ്ടിആര്‍) തുടങ്ങി എല്ലാ രേഖകളും അഹമ്മദാബാദ് ബാങ്ക് നല്‍കി.

നിക്ഷേപം വന്ന തുകയുടെ ശരാശരി മറ്റു ബാങ്കുകളേക്കാള്‍ കുറവാണ് ഇവിടെ. അഹമ്മദാബാദിലും രാജ്കോട്ടിലും ഉള്‍പ്പെടെ ഇന്ത്യയിലാകെ നടന്ന പരിശോധന തൃപ്തികരമായതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ സ്വീകരിച്ച നിരോധി നോട്ടുകള്‍ ആര്‍ബിഐ സ്വീകരിച്ചു. ആര്‍ബിഐ ഈ ബാങ്കുകള്‍ക്ക് ആവശ്യമായ വായ്പകള്‍ അനുവദിക്കുകയും ചെയ്തു.നിരോധിത നോട്ടുകള്‍ നിക്ഷേപിച്ചതില്‍ ഏറ്റവും മുമ്പില്‍  മഹാരാഷ്ട്രയിലെ ജില്ലാ സഹകരണ ബാങ്കുകളാണ്. കേരളം രണ്ടാം സ്ഥാനത്ത്. അഹമ്മദാബാദ് ബാങ്കിന്റെ ആകെ ഇടപാട് 9000 കോടിരൂപയുടേതാണ്.

രാജ്യത്തെ നിക്ഷേപത്തില്‍ മുന്നില്‍നില്‍ക്കുന്ന 10 ജില്ലാ സഹകരണബാങ്കുകളിലൊന്നാണ് അടുത്തിടെ ഫെഡറേഷന്‍ ഓഫ് കോപ്പറേറ്റ്വ് ബാങ്ക്സിന്റെ മിച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡ് നേടിയ ബാങ്കാണ്. 194 ബ്രാഞ്ചുകളുണ്ട്, ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഞ്ചുള്ളത്. അടിസ്ഥാന നിക്ഷപം 5330 കോടിയാണ്, ഗുജറാത്ത് ബാങ്കുകളില്‍വെച്ച്‌ ഏറ്റവും കൂടുതല്‍. 16 ലക്ഷമാണ് നിക്ഷേപകര്‍.കര്‍ഷക സൗഹദമായ ബാങ്ക് അവര്‍ക്കു വേണ്ടി സാങ്കേതികമായ എളുപ്പവഴികള്‍ ഇടപാടിന് ഉണ്ടാക്കിയിരിക്കുന്നു. രാജ്യത്ത് ആധുനിക മൊബൈല്‍ ബാങ്കിടപാടിനും നിയന്ത്രിത ഇന്റര്‍നെറ്റ് ഇടപാടിനും സംവിധാനം ഒരുക്കിയയ ആദ്യ വിഭാഗം ബാങ്കുകളില്‍ പെട്ടതാണ്.

ഇടപാടുകാരായ 1.63 ലക്ഷം കര്‍ഷകര്‍ക്ക് റുപേ കിസാന്‍ കാര്‍ഡ് നല്‍കിയ ബാങ്കാണ്. എവിടെയും ബാങ്കിടപാടു നടത്താന്‍ സംവിധാനം നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ മാത്രം 59 എടിഎമ്മുകളുണ്ട്. 200 മൈക്രോ എടിഎമ്മുകളും. ഇതെല്ലാം കണക്കിലെടുത്ത് 201516, 2016-17 സാമ്പത്തിക വര്‍ഷം മികച്ച സാങ്കേതിക വിദ്യ സ്വീകരിച്ച ബാങ്കെന്ന ബഹുമതി നബാര്‍ഡ് സമ്മാനിച്ചതും അഹമ്മദാബാദ് ബാങ്കിനാണ്. മികച്ച സേവനങ്ങള്‍ക്കു പുറമേ ഈ ബാങ്കിന് തുടര്‍ച്ചയായ അഞ്ചു വര്‍ഷമായി കിട്ടാക്കടം ഇല്ലാത്തതിനാല്‍ ഓഡിറ്റ് റേറ്റിങ്ങില്‍ എ ക്ലാസ് കിട്ടിയതാണ്. അനുവദനീയമായ പരമാവധി ലാഭവിഹിതമായ 15 % ഓഹരിയുടമകള്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി നല്‍കുന്ന ബാങ്കാണ്,എന്ന്’ നബാര്‍ഡ് പത്രക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button