തിരുവനന്തപുരം: പുനലൂര്‍ ചെങ്കോട്ട വഴിയുള്ള കൊല്ലം-താംബരം സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് 2ന് സര്‍വീസ് ആരംഭിക്കും. സെപ്തംബര്‍ 28 വരെയാണ് ത്രൈവാര സര്‍വീസ്. തിരക്കനുസരിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയേക്കും. കൊല്ലത്തു നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11.30 ന് പുറപ്പെടുന്ന 06028 നമ്പർ ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.30ന് താംബരത്തെത്തും. താംബരത്തു നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പുറപ്പെടുന്ന 06027 നമ്പർ ട്രെയിന്‍ പിറ്റേന്ന് രാവിലെ 10ന് കൊല്ലത്തെത്തും.
Read also: ഇനി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെല്‍ഫി എടുത്താല്‍ എട്ടിന്റെ പണി
കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, ഇടമണ്‍, തെന്മല, ആര്യങ്കാവ്, ഭഗവതിപുരം, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, പമ്പാകോവില്, ശങ്കരകോവില്‍, രാജാപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, തിരുട്ടങ്കല്, വിരുദുനഗര്‍, മധുര, ദിണ്ഡിഗല്‍, തിരുച്ചിറപ്പള്ളി, വൃദ്ദാചലം, വില്ലുപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുള്ള ട്രെയിനില്‍ രണ്ട് തേര്‍ഡ് എ.സി, ഏഴ് സ്ളീപ്പര്‍, മൂന്ന് ജനറല്‍ കോച്ചുകളുമുണ്ട്.
Post Your Comments