പന്തീരാങ്കാവ്: ഗള്‍ഫില്‍ ജോലി ഒഴിവ് എന്ന വാട്സാപ്പ് സന്ദേശം കണ്ട് അഭിമുഖത്തിനായി വന്ന് നിരാശരാകേണ്ടി വന്നത് നൂറുകണക്കിന് യുവാക്കള്‍ക്ക്. അബുദാബിയിലെ നാഷണല്‍ ഓയില്‍ കമ്പനിയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്നായിരുന്നു വാട്സാപ്പ് സന്ദേശം. ഇത് കണ്ട് ഒട്ടേറെ യുവാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ശനിയാഴ്ച്ച അഴിഞ്ഞില്ലത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയത്. 23നും 35നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ച ആളുകളെയാണ് അഭിമുഖത്തിനായി വിളിച്ചത്.
എന്നാല്‍ യുവാക്കള്‍ സ്ഥലത്തെത്തിയപ്പോള്‍ അഭിമുഖത്തിനായി അധികൃതര്‍ എത്തിയിരുന്നില്ല. കൊല്ലത്തുള്ള ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പേരിലാണ് വാട്സാപ്പില്‍ സന്ദേശം പ്രചരിച്ചത്. എന്നാല്‍ ഇതിന് മുന്‍പ് ഇത്തരത്തില്‍ അഭിമുഖം നടത്തി 400 ആളുകളെ തിരഞ്ഞെടുത്തെന്നാണ് ട്രാവല്‍സുകാരുടെ വാദം. മുക്കം സ്വദേശിയായ ഷിജു എന്ന ആള് അഡ്മിനായ ഗ്രൂപ്പില്‍ നിന്നാണ് അഭിമുഖത്തിന്റെ വിവരം പുറത്ത് പോയതെന്ന് പോലീസ് അറിയിച്ചു.
Post Your Comments