ജബല്‍പൂര്‍: അദ്ധ്യാപിക കുട്ടികളെ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ ആകില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് അനുപൂരില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. അതിനു ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്കൂളിൽവെച്ച് വിദ്യാര്‍ത്ഥികളെ നേർവഴിക്ക് കൊണ്ടുപോകേണ്ടത് അദ്ധ്യാപകരാണ്. കുട്ടികൾ തെറ്റ് കാണിച്ചാല്‍ അവരെ തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത്. ശിക്ഷണ നടപടികളുടെ പേരില്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്ന് -ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ അറിയിച്ചു.
Read also: വഴിയരികില്‍ രക്തമൊഴുകുന്ന ബാഗ്, തുറന്ന് നോക്കിയ പോലീസും കണ്ടു നിന്ന നാട്ടുകാരും ഞെട്ടി
കുട്ടികളുടെ സ്വഭാവം മോശമായാൽ അത് സമൂഹത്തെമുഴുവൻ ബാധിക്കും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം സ്കൂളുകള്‍ക്കുണ്ട്. അതിനാല്‍ തന്നെ അച്ചടക്ക നടപടികള്‍ സ്കൂള്‍ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ്. ശിക്ഷ ലഭിക്കുമ്പോൾ വിദ്യാര്‍ത്ഥിക്ക് നാണക്കേടും ദു:ഖവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ വികാരങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടിയെ പ്രാപ്തമാക്കുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Post Your Comments