പുത്തൂര്‍ : വെട്ടിപരിക്കേല്പ്പിച്ചയാളോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരുന്ന യുവാവ് ഒരു വര്‍ഷത്തിനു ശേഷം അതേ ദിവസം പ്രതിയുടെ വീട്ടില്‍ എത്തി. തുടര്‍ന്നു പ്രതിയുടെ ഭാര്യയേ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണ്ണാടക പുത്തൂര്‍ ചാര്വാഗിലെ നവീന്‍ എന്ന പുരുഷോത്തമനെ (26)യാണു പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്കു പേരാലിലെ വാടക വീട്ടില്‍ കത്തിയുമായി എത്തിയ പുരുഷോത്തമന് വീട്ടില്‍ ഉണ്ടായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കൈയ്ക്ക് കടന്നുപിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ യുവതി ബഹളം വച്ചു പുറത്തേയ്ക്ക് ഓടി.
ഉടനെ യുവതി വാതില്‍ പൂട്ടി വിവരം നാട്ടുകാരെ അറിയിച്ചു. പോലീസ് എത്തി ഇയാളെ കീഴടക്കുകയായിരുന്നു. 2017 ജൂണ്‍ 21 നാണു യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ത്തു കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇതിനു പ്രതികാരം ചെയ്യാന്‍ ഒരു വര്‍ഷം തികഞ്ഞ അതേ ദിവസം യുവാവ് കത്തിയുമായി എത്തുകയായിരുന്നു.
Post Your Comments