ന്യൂഡൽഹി : നാലാമത് അന്താരഷ്ട്ര യോഗാ ദിനം ലോകമെമ്പാടും ആചരിച്ചു. വിവിധ രാജ്യങ്ങളിൽ യോഗ പരിശീലന ക്ലാസുകൾ ,ക്യാമ്പുകൾ, സെമിനാറുകൾ എന്നിവയെല്ലാം നടന്നു. ലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടികളായിൽ പങ്കെടുത്തത്.
സൗദിയിൽ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് യോഗ ദിനാചരണ പരിപാടി ആരംഭിച്ചത്. ആരോഗ്യ സംരക്ഷണം മാത്രമല്ല, ഐക്യവും സമാധാനവും പ്രധാനം ചെയ്യുന്നതാണ് യോഗ ശീലിക്കുന്നതിലൂടെ കൈവരിക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. പൊതു സ്ഥലത്ത് യോഗ അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയ സൗദി ഭരണ നേതൃത്വത്തിന് അംബാസഡര്‍ നന്ദി അറിയിച്ചു.
ഇന്ത്യയിൽ ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന യോഗാഭ്യാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം കൊടുത്തത്. മോദിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക് എന്നിവരുമുണ്ടായിരുന്നു. 2014ലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 ലോക യോഗദിനമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.
5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ അഭ്യാസമാണ് യോഗ. നല്ല ആരോഗ്യത്തിന് വേണ്ടിയുള്ള ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ് യോഗയെന്ന് മോദി പറഞ്ഞു. ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്നതാണ് യോഗ. അതിവേഗം മാറുന്ന ഇക്കാലത്ത് ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗയ്ക്ക് സാധിക്കും. യോഗ സമാധാനം കൊണ്ടുവരും. യോഗ സൗഹാര്‍ദം വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments