മോസ്‌കോ: ലോകകപ്പിന് ശേഷം അര്‍ജന്റീനയിലെ ഈ ഏഴ് താരങ്ങള്‍ വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രതിരോധ താരം മാര്‍ക്കോസ് റോഹോ, മധ്യനിര താരം എവര്‍ ബനേഗ, മുന്നേറ്റ നിര താരം സെര്‍ജിയോ അഗ്യൂറോ, വിങ്ങര്‍ എയ്ഞ്ചല്‍ ഡി മരിയ, സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ മഷെരാനോ, ഹിഗ്വയ്ന്‍, ലയണല്‍ മെസി എന്നിവരാകും ദേശീയ ടീമില്‍ നിന്നും വിരമിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം പരിശീലകന്‍ സാംപോളിയെ അടിയന്തിരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ യോഗം ചേര്‍ന്നതായി അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴഴ്ച നടന്ന നിർണായക മത്സരത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടതോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ മങ്ങി. അടുത്ത മത്സരത്തില്‍ ജയിച്ചാലും മറ്റു ടീമുകളുടെ മത്സരഫലവും കൂടി ആശ്രയിച്ചാകും ടീമിന്റ മുന്നോട്ടുള്ള യാത്ര സാധ്യമാവുക. ഗോള്‍കീപ്പര്‍ വില്ലി കബല്ലാരോയുടെ പിഴവും പരിശീലകന്‍ സാംപോളിയുടെ ടീം ലൈനപ്പുമാണ് അര്‍ജന്റീനയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. മത്സരത്തിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്വം സാംപോളി ഏറ്റെടുത്തിരുന്നു.
Also read :അർജന്റീനയ്ക്ക് പിന്തുണയുമായി മന്ത്രി എം എം മണി
Post Your Comments