Article

യോഗ ചെയ്യുമ്പോൾ ആരാധന സ്വന്തം ശരീരത്തോടെന്ന് നടി കൃഷ്ണപ്രഭ

മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് പ്രശസ്തി നേടിയ നടിയാണ് കൃഷ്ണപ്രഭ. താരം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട യോഗ പരിശീലന വീഡിയോ വൈറലായിരുന്നു. സംഭവത്തെക്കുറിച്ച് നടി തുറന്നുപറയുകയും ചെയ്തു. സിനിമയില്‍ ഒരു കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറയ്ക്കാനായാണ് യോഗ പരിശീലിച്ചുതുടങ്ങിയതെന്നും എന്നാൽ അതിപ്പോൾ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും കൃഷ്ണപ്രഭ പറഞ്ഞു .

യോഗ ചെയ്യുമ്പോൾ സ്വന്തം ശരീരത്തോടെ ആരാധന തോന്നാറുണ്ട്. ഒന്നര വർഷം മാത്രമായിട്ടുള്ളു യോഗ പരിശീലിച്ചു തുടങ്ങിയിട്ട് ഈ സമയത്തിനുള്ളില്‍ത്തന്നെ  വളരെയധികം മാറ്റങ്ങള്‍ തന്നിലുണ്ടാക്കിയെന്നും നടി പറയുന്നു.

‘മാറ്റമുണ്ടെന്ന് പറയുമ്പോൾ ഒരുപാട് മെലിഞ്ഞു എന്നൊന്നുമല്ല പക്ഷെ എന്റെ തടിച്ചുരുണ്ട ശരീരപ്രക്രിതിയൊക്കെ മാറി ശരീരം ദൃഢമായി’, കൃഷ്ണപ്രഭ പറയുന്നു. രാവിലെ എഴുന്നേൽക്കാൻ മടിയുണ്ടായിരുന്ന താനിപ്പോൾ രാവിലെ രണ്ടുമണിക്കൂർ യോഗയ്ക്കായി മാറ്റിവയ്ക്കുന്നുണ്ടെന്നും താരം പറഞ്ഞു.

#it’s all about mind #slimyoga #sheershasana #panampillynagar #yoga #powerofmind #mindset

A post shared by Krishnapraba (@krishnapraba_momentzz) on

shortlink

Related Articles

Post Your Comments

Related Articles


Back to top button