നോവോഗ്രാഡ്: മിശ്ശിഹയ്ക്കും കൂട്ടര്‍ക്കും 2018 ലോകകപ്പില്‍ ഒരു ജയത്തിനായി ഇനിയും കാത്തിരിക്കണം. ക്രൊയേഷ്യയ്ക്ക് എതിരായ രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വിയാണ് മെസ്സിയും കൂട്ടരും ഏറ്റുവാങ്ങിയത്. ആദ്യമത്സരത്തില്‍ ഐസ്ലണ്ടിനോട് സമനില വഴങ്ങിയ അര്‍ജെന്റീന രണ്ടാം മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ക്രൊയേഷ്യന്‍ പട ഇരച്ച് കയറിയപ്പോള്‍ മെസ്സിക്കും കൂട്ടാളികള്‍ക്കും നോക്കി നില്‍ക്കാനേ സാധിച്ചൊള്ളു. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ക്രൊയേഷ്യ അര്‍ജന്റീനയെ നിഷ്ഭ്രമമാക്കിയത്.
read also: ക്രൊയേഷ്യയെ പൂട്ടാന്‍ അടവ് മാറ്റി അര്‍ജന്റീന
രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 53-ാം മിനിറ്റില്‍ ആന്റെ റെബിക്കാണ് ക്രൊയേഷ്യയ്ക്കായി ആദ്യം ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ വില്ലി കാബാലെറോയുടെ പിഴവാണു ഗോളിനു കാരണം. മുന്നില്‍ നില്‍ക്കുന്ന ആന്റെ റെബിച്ചിനെ ശ്രദ്ധിക്കാതെ പ്രതിരോധ താരം മെര്‍കാഡോയ്ക്ക് പന്ത് കൈമാറിയ ഗോള്‍ കീപ്പറിനു പിഴച്ചു. പാകത്തിന് കിട്ടിയ പന്ത് റെഹിക് ഗോളാക്കി.
80-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിക് ക്രൊയേഷ്യന്‍ ലീഡ് ഉയര്‍ത്തി. ബ്രോസോവിച്ച് നീട്ടി നല്‍കിയ പന്ത് മോഡ്രിച്ച് ലോങ് ഷോട്ടിലൂടെ ലൂക്കാ വലയിലാക്കി. 91-ാം മിനിറ്റില്‍ ഇവാന്‍ റാകിടിക്കിന്റെ വക അവസാന ആണിയും അടിച്ചു. ആധാകാരികമായ 3 ഗോളിന്റെ ജയം ഇതോടെ ക്രൊയേഷ്യ സ്വന്തമാക്കി.
ഡി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തിന്റെ ഗതിയനുസരിച്ചായിരിക്കും അര്‍ജെന്റീനയുടെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നൈജീരിയയെ 2-0 ത്തിനു തോല്‍പ്പിച്ച ക്രൊയേഷ്യ ഇതോടെ നോക്കൗട്ടില്‍ കടന്നു. മുന്‍നിര ശ്ക്തമായി മുന്നേറിയെങ്കിലും പ്രതിരോധ നിര മികച്ച പ്രകടനം പുറത്തെടുക്കാഞ്ഞതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. അതേസമയം പ്രതിരോധത്തിലൂന്നിയാണ് ക്രൊയേഷ്യ കളിച്ചതെങ്കിലും കിട്ടിയ അവസരങ്ങളില്‍ അവര്‍ പന്തുമായി അര്‍ജന്റീനന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി.
Post Your Comments