കണ്ണൂര്‍: ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭനാ ജോര്‍ജിനെ നിയമിക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ ഖാദി ബോര്‍ഡ് ഉദ്യോഗസ്ഥന്റെ രാജി. ബോര്‍ഡ് വൈസ് ചെയര്മാന് എം.വി ബാലകൃഷ്ണനാണ് രാജിവെച്ചത്. സിപിഎം കാസര്‍കോഡ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി.
കയര്‍ ബോര്‍ഡ് ചെയര്മാന് ആര്.നാസര്‍, കാപെക്സ് ചെയര്മാന് എസ്.സുദേവന്, ജിസിഡിഎ ചെയര്മാന് എസ്. സുദേവന് എന്നിവരും രാജി സന്നധത അറിയിച്ചു. ബാലകൃഷ്ണന് രാജി വെച്ച ഒഴിവിലേക്കാണ് ശോഭനാ ജോര്‍ജിനെ നിയമിക്കുന്നത്. 1991 മുതല്‍ 2006 വരെ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ശോഭന ജോര്‍ജ്. 2016ല്‍ വിമത സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശോഭന മത്സരിച്ചിരുന്നു.
Post Your Comments