കൊച്ചി: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെ പോരുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി കോടതി. വഴക്കിന്റെ പേരില്‍ പോലീസ് സംരക്ഷണം നല്‍കാനികില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരം വിനിയോഗിച്ച് നിയമാനുസൃതം തീരുമാനം എടുക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
read also: ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിര്‍ണായകമായ തീരുമാനം
ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശി ഫിജോ ഹാരിഷ് പോലീസ് സംരക്ഷണം തേടി സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം. ചില വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്ന് ഫിജോ പറയുന്നു.
Post Your Comments