പ്രശസ്ത ഗായിക വെടിയേറ്റ് മരിച്ചു. ഗിയികയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ഒരു ബിസിനസ്സുകാരനും അക്രമണത്തില്‍ മരിച്ചു. വ്യാഴാഴ്ച ഒരു റിസോര്‍ട്ട് ക്ലബ്ബില്‍ വെച്ചായിരുന്നു സംഭവം. ടര്‍കിഷ് പോപ് ഗായികയായ ഹേസര്‍ ടുലുവും ബിസിനസ്സുകാരനായ മെഹ്മെത് അലി സുരെന്സോയിയുമാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
read also: ലോക പ്രശസ്ത ഗായകന് വെടിയേറ്റ് മരിച്ചു
ഇസ്താംബുളിലാണ് സംഭവം. അതേസമയം വെടിയുതിര്‍ത്ത അക്രമി സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ക്ലബ്ബില്‍ ബിസിനസ്സുകാരനെ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നും ഇതിനിടെ അബദ്ധത്തിലാണ് തുലുവിന് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലബ്ബില്‍ എത്തിയതായിരുന്നു തുലുവെന്നും പെര്ഫോര്മന്സിനായി എത്തിയതല്ലായിരുന്നെന്നുമാണ് വിവരം.
സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്ക് പറ്റി. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. കാറില്‍ അയല്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.
Post Your Comments