Kerala

ഒന്നരവര്‍ഷത്തിനിടെ ബൈക്കപകടങ്ങളില്‍ മരിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: ഒന്നരവര്‍ഷത്തിനിടെ ബൈക്കപകടങ്ങളില്‍ മരിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇരുചക്ര വാഹന അപകടങ്ങളിലാണ്. മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഇരുചക്ര വാഹനാപകടങ്ങളില്‍ മരിച്ചത് 1371 ആളുകളാണ്.

Also Read : യുഎഇ റോഡുകള്‍ കൊലക്കളമാകുന്നു; റോഡ് അപകടത്തില്‍ ദിവസം മരിക്കുന്നത് രണ്ടുപേര്‍

30,827 ഇരുചക്രവാഹനാപകടങ്ങളിലായാണ് 1371 പേര്‍ മരണത്തിന് ഇരയായത്. വിവിധ അപകടങ്ങളിലായി ആകെ മരിച്ചത് 4131 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ഇരുചക്രവാഹനാപകടങ്ങളിലാണ്. രണ്ടു വര്‍ഷത്തിനിടെ വിവിധ നിയമലംഘനങ്ങള്‍ക്കു 46,078 ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.

സ്വകാര്യ ബസ് അപകടങ്ങളില്‍ 430 പേര്‍ക്കും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ 213 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 3293 ലോറി അപകടങ്ങളില്‍ 491 പേര്‍ മരിക്കുകയും 15,635 കാര്‍, ജീപ്പ് അപകടങ്ങളില്‍ 934 പേരും 6166 ഓട്ടോറിക്ഷ അപകടങ്ങളില്‍ 271 പേരും മരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button