Weekened GetawaysWest/CentralPilgrimageAdventureIndia Tourism Spots

ചരിത്ര രഹസ്യങ്ങൾ പറയുന്ന രത്തർപൂരിലേക്കൊരു യാത്ര !

ഇന്ത്യയിലെ ഏത് നഗരമെടുത്താലും അതിനുപിന്നിൽ വലിയൊരു ചരിത്രം ഉണ്ടാകും. എന്നാൽ ചരിത്രത്തോടൊപ്പം ഭംഗിയും കൊണ്ടുനടക്കുന്ന നിരവധി സ്ഥലങ്ങൾ സഞ്ചാരികളുടെ കണ്ണിൽ പെടാതെ പോകുന്നുണ്ട്. അത്തരത്തിൽ ഒരു സ്ഥലത്തെക്കുറിച്ച് പരിചയപ്പെടാം.

നക്സലേക്റ്റുകളുടെ സ്വാധീനം മികച്ച രീതിയിൽ നിലനിന്നിരുന്ന ഒരു നാടാണ് ഛത്തീസ്ഗഢ് സംസ്ഥാനം. അതുകൊണ്ടുതന്നെ ഇവിടുത്തെ പ്രൗഡ സുന്ദരമായ സ്ഥലങ്ങൾ ആരുടേയും കണ്ണിൽ പെട്ടിട്ടില്ല എന്നത് വാസ്തവമായ കാര്യമാണ്. സഞ്ചാര പ്രേമികൾ എല്ലാവരും തന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ചുരുക്കം ചില സ്ഥലങ്ങൾ ഇവിടെയും ഉണ്ടെന്നകാര്യം ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കണം . എല്ലാ സഞ്ചാരികളും, പ്രത്യേകിച്ച് ചരിത്രത്തെ സ്നേഹിക്കുന്ന ഓരോ യാത്രീകർക്കും അഭിമാനപൂർവ്വം സന്ദർശിക്കാവുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് രത്തൻപൂർ.

രത്തൻപൂരിന്റെ വിശേഷങ്ങൾ

Image result for ratanpur chhattisgarh

ചരിത്രപ്രാധാന്യതയേറിയ ഒരു സ്ഥലമെന്ന നിലയിൽ കാലാവസ്ഥകളെ അവഗണിച്ചുകൊണ്ട് വർഷത്തിലുനീളം നിരവധി ചരിത്ര പ്രേമികൾ രത്തൻപുരിലേക്ക് വന്നെത്തുന്നു. ചൂടേറിയ വേനൽക്കാലത്തെ അഭിമുഖീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഒക്ടോബർ ആദ്യം മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാളുകളാണ് രത്തൻപുർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

ഈ നാടിനെ കുറിച്ചുള്ള ചരിത്രം ഛത്തീസ്ഗഡിലെ പുരാതന നഗരങ്ങളിൽ ഒന്നായ രത്തൻപൂർ ബിലാസ്പൂർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. പുരാതനമായ ക്ഷേത്രങ്ങളും രത്തൻപൂർ കോട്ടയും ഒക്കെ കൈപ്പിടിയിൽ ഒതുക്കിവെച്ചിരിക്കുന്ന രത്തൻപുർ ദേശം എല്ലാവിധ സഞ്ചാരികളുടെയും ഇഷ്ട സ്ഥാനങ്ങളിൽ ഒന്നാണ്.

രത്തൻപൂർ ദേശത്തിന്റെ ചരിത്രം

ചരിത്രരേഖകൾ അനുസരിച്ച്, കാലങ്ങളോളം ഈ പ്രദേശം ഭരിച്ചിരുന്ന രത്നപുരയിലെ കലാചൂർ ഭരണ പരമ്പരയുടെ കാലത്തായിരുന്നു ഈ ചരിത്രനഗരം ഉത്ഭവം കൊണ്ടത്. രത്തൻപൂരിൽ നിന്നു കണ്ടെത്തിയ ലിഖിതങ്ങൾ പരാമർശിക്കുന്നത് ദക്ഷിണ കോസ്ല മേഖലയെ മുഴുവൻ അടക്കി ഭരിച്ചു കൊണ്ടിരിന്ന കലിംഗ രാജയുടെ ചെറുമകനായ രത്നരാജയാണ് നഗരം സ്ഥാപിച്ചത് എന്നാണ്. മറാത്ത രാജാക്കന്മാരും ബ്രിട്ടീഷുകാരും ഒക്കെ പിടിച്ചടക്കുന്നത് വരെ രത്തൻപൂർ നഗരം ഹൈഹൈവാങ്ഷി രാജവംശത്തിന്റെ തലസ്ഥാനമായി തുടർന്നു പോന്നിരുന്നു.

Image result for ratanpur chhattisgarh

മതപരമായ അനവധി കാഴ്ചപ്പാടുകളും ചരിത്രപരമായ കെട്ടിട സമുച്ചയങ്ങളും ഒക്കെ നിലകൊള്ളുന്ന ഒരു പട്ടണമാണ് രത്തൻപൂർ. അതുകൊണ്ടുതന്നെ വർഷത്തിലുടനീളം ആയിരക്കണക്കിന് സഞ്ചാരികളേയും ഹിന്ദുമത ഭക്തജനങ്ങളെയും ഒക്കെ നമുക്കിവിടെ കാണാനാവും. ഇവിടുത്തെ ക്ഷേത്രങ്ങളും കോട്ടകളും എല്ലാം തന്നെ പ്രകൃതിയുടെ ദൃശ്യ വൈഭവങ്ങളാൽ ആകർഷകമായതാണ്.

രത്തൻപൂർ കോട്ട

Related image

രത്തൻപൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥാനമാണ് രത്തൻപൂർ കോട്ട. ആയിരക്കണക്കിന് സഞ്ചാരികൾ ദിനംപ്രതി സന്ദർശിക്കുന്ന മറ്റ് പല ക്ഷേത്രങ്ങളും രത്തൻപൂർ നഗരത്തിന് ചുറ്റും ഉണ്ടെങ്കിലും ഇവിടുത്തെ കോട്ടയുടെ പേരിലാണ് രത്തൻപൂർ നഗരം എന്നും അറിയപ്പെടുന്നത്. കോസലേശ്വരി ദേവതയ്ക്ക് സമർപ്പിച്ചിരിക്കുന്ന മഹാമായ ക്ഷേത്രവും ബുദ്ധ മഹാദേവ ക്ഷേത്രവും രാമതേക്രി ക്ഷേത്രവും ഒക്കെയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ. ഹിന്ദു ഉൽസവ കാലഘട്ടത്തിൽ ഈ ക്ഷേത്രങ്ങൾ എല്ലാം തന്നെ നിരവധി ഭക്തന്മാരേയും സഞ്ചാരികളേയും കൊണ്ട് നിറയും.

Image result for ratanpur chhattisgarh

രത്തൻപൂരേക്ക് എങ്ങനെ എത്തിച്ചേരും വിമാനമാർഗമാണ് നിങ്ങളുടെ യാത്രയെങ്കിൽ റായ്പൂർ നഗരത്തിന് 150 കിലോമീറ്റർ അകലെയായി വിമാനത്താവളം സ്ഥിതി ചെയ്യുന്നു. എയർപോർട്ടിൽ നിന്നും രത്തൻപൂരിലേക്ക് എളുപ്പത്തിൽ ടാക്സികൾ ലഭിക്കും. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനായി ഏകദേശം 4 മണിക്കൂർ സമയം മതിയാവും റെയിൽ മാർഗ്ഗമാണ് യാത്രയെങ്കിൽ രത്തൻപൂരിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ലഭ്യമല്ല. എന്നിരുന്നാലും ബിലാസ്പൂർ ജംഗ്ഷൻ വരേ ട്രെയിനിൽ വന്നെത്തി അവിടെനിന്ന് 35 കിലോമീറ്റർ അകലെയുള്ള രത്തൻപൂരിലേക്ക് ഒരു ടാക്സിയിൽ സഞ്ചരിക്കാം രത്തൻപൂരേക്കുള്ള റോഡുകൾ എല്ലാം തന്നെ മികച്ച രീതിയിൽ പണികഴിപ്പിച്ചിട്ടുള്ളവയാണ് . അതുകൊണ്ടുതന്നെ റോഡു യാത്ര സുഖകരവും വളരെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്നതുമാണ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button