ലാഗോസ്, നൈജീരിയ•ഗ്രേഡ് കൂട്ടി നല്‍കുന്നതിന് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയോട് സെക്സ് ആവശ്യപ്പെട്ട കോളേജ് അധ്യാപകനെ സര്‍വകലാശാല പുറത്താക്കി. നൈജീരിയയിലെ ഒബഫേമി അവോലോവോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആയിരുന്ന റിച്ചാര്‍ഡ് അകിണ്ടെലെയാണ് മോണിക ഒസാജി എന്ന വിദ്യാര്‍ത്ഥിനിയോട് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതിന് ലൈംഗിക ബന്ധം ആവശ്യപ്പെട്ടത്.
ഏപ്രിലില്‍, വിദ്യാര്‍ത്ഥിനിയും അധ്യാപകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തോറ്റ ഒരു കോഴ്സിന് പാസ് മാര്‍ക്ക് നല്‍കുന്നതിന് അഞ്ച് തവണ സെക്സില്‍ ഏര്‍പ്പെടണമെന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെടുന്നതാണ് ഓഡിയോയില്‍ ഉണ്ടായിരുന്നത്.
ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെ ഒളിവില്‍ പോയ അകിണ്ടെലെയ്ക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ബുധനാഴ്ച വൈസ് ചാന്‍സിലര്‍, എയിതോപ് ഒഗുംബോഡെഡെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷയില്‍ വിദ്യാര്‍ത്ഥിനി 33% മാര്‍ക്കാണ് നേടിയിരുന്നത്. ഇത് പാസ് മാര്‍ക്ക് ആക്കി നല്‍കുന്നതിനാണ് അധ്യാപകന്‍ സെക്സ് ആവശ്യപ്പെട്ടത്.
Post Your Comments