ഗവര്‍ണ്ണര്‍ക്കെതിരായ സമരത്തിന് ശേഷം ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കു നില്‍ക്കാതെ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് അവധിയില്‍ പ്രവേശിച്ചു. പ്രമേഹ ചികിത്സക്കായി അദ്ദേഹം ബംഗളുരുവിലേക്ക് പോകും. പത്തു ദിവസത്തെ അവധിയാണ് എടുത്തിരിക്കുന്നത്. ഗവര്‍ണ്ണറുടെ വസതിയിലെ കെജ്രിവാളിന്റെ സമരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ആരാണ് മറ്റൊരാളുടെ വീട്ടില്‍ കടന്നു കയറി സമരം ചെയ്യാന്‍ അനുവാദം നല്‍കിയതെന്നും സമരം എന്നാല്‍ വീടിന് വെളിയില്‍ ആണ് നടത്തേണ്ടതെന്നും കോടതി ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാള് സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിച്ച ശേഷം മന്ത്രിമാരും ഉദ്യോഗസ്ഥരും ഇരുപതിലേറെ തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ കെജ്രിവാള് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് നിന്നില്ല. അവധിക്കു ശേഷം അദ്ദേഹം മടങ്ങി വന്നാവും ചര്‍ച്ച നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments