പത്തനംതിട്ട: ജെസ്‌ന മരിയ കൊല്ലപ്പെട്ടോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി സംസ്ഥാനത്തിനകത്തും പുറത്തും പ്രത്യേക അന്വേഷണം നടത്തിയിട്ടും രണ്ട് മാസത്തിലേറെയായി ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെയാണ് ജെസ്‌ന ദുരൂഹതയിലേയ്ക്ക് മറഞ്ഞത്. എന്നാല്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു പ്രധാന മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കാണാതായ ദിവസം മുക്കൂട്ടുതറയില്‍ നിന്ന് ജെസ്ന ബസില്‍ കയറുമ്പോള്‍ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറില്‍ യാത്ര ചെയ്തിരുന്നുവെന്ന് ജെസ്നയുടെ മറ്റൊരു ബന്ധു പോലീസ് സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് അവഗണിക്കുകയായിരുന്നു.
Read Also : ജെസ്‌ന തിരോധാന കേസില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി
ഇതോടെ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിനു പിന്നാലെ കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന മൊഴിയും അന്വേഷിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. .
അടുത്ത ബന്ധുക്കള്‍ക്ക് ജെസ്നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷന്‍ കൗണ്‍സില്‍ ഉയര്‍ത്തുന്നത്. കാണാതായ ദിവസം മുക്കൂട്ടുതറയില്‍ നിന്ന് ജെസ്ന ബസില്‍ കയറുമ്പോള്‍ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറില്‍ യാത്ര ചെയ്തിരുന്നുവെന്ന് ജെസ്നയുടെ മറ്റൊരു ബന്ധു പോലീസ് സംഘത്തിന് മൊഴി നല്‍കിയിരുന്നുവെന്നും ഇതില്‍ തുടരന്വേഷണം നടന്നില്ലെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
Post Your Comments