FootballSports

പെറുവിന്റെ പ്ലാനിംഗ്‌ പാളി; വിറച്ച് ജയിച്ചു ഫ്രാൻസ്

മോസ്‌കോ : ഗ്രൂപ്പ്‌ സി മത്സരത്തില്‍ ഫ്രാൻസിന് ജയം. എതിരില്ലാതെ ഒരു ഗോളിനാണ് പെറുവിനെ പരാജയപ്പെടുത്തിയത്. കളി തുടങ്ങി ആദ്യ പകുതിയിലെ 34ആം മിനിറ്റില്‍ യുവതാരം എംബാപ്പെയാണ് പ്രീ ക്വാര്‍ട്ടറിലേക്കുള്ള ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. തുടര്‍ന്ന്‍ മികച്ച പ്രകടനം പെറു കാഴ്ച്ച വെച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി കളിക്കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നു.

രണ്ടു മത്സരങ്ങളും വിജയിച്ച ഫ്രാന്‍സ് 6 പോയിന്റ് നേടിയപ്പോള്‍ രണ്ടാം തോല്‍വിയോടെ ലോകകപ്പില്‍ നിന്നും പെറു പുറത്തായി. ആദ്യ മൽസരത്തിൽ ഫ്രാൻസ് ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ, പെറു ഡെൻമാർക്കിനോട് തോറ്റിരുന്നു.

ഫ്രാന്‍സിന് ഇനി ഡെന്‍മാര്‍ക്കുമായിട്ടാണ് മത്സരം. അടുത്ത മത്സരത്തില്‍ പരാജയപെട്ടാലും,  ഓസ്ട്രേലിയ പെറുവിനെ തോല്‍പിച്ചാലും ആറു പോയിന്റുള്ള ഫ്രാന്‍സിന് പ്രീക്വാര്‍ട്ടറിലേക്കുള്ള വാതില്‍ തുറന്നു തന്നെ കിടക്കും.

Also read : ഡെന്മാർക്കിനെ പിടിച്ചുകെട്ടി കംഗാരുക്കൾ: ആവേശം നിറഞ്ഞ മത്സരം സമനിലയിൽ 

FRANCE PERU
ചിത്രങ്ങള്‍ക്ക് കടപ്പാട് (photo courtesy) : ഫിഫ (FIFA)

FRANCE PERU
ചിത്രങ്ങള്‍ക്ക് കടപ്പാട് (photo courtesy) : ഫിഫ (FIFA)

FRANCE PERU
ചിത്രങ്ങള്‍ക്ക് കടപ്പാട് (photo courtesy) : ഫിഫ (FIFA)

match

shortlink

Related Articles

Post Your Comments

Related Articles

Back to top button