ശ്രീനഗര്‍: കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്‍കിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇനി ജമ്മുകാശ്‌മീര്‍ ഗവര്‍ണറുടെ ഉപദേശകൻ . പാലക്കാട് കൊല്ലങ്കോട് സ്വദേശിയും വിരമിച്ച ഐ.പി.എസ് ഉദ്യോസ്ഥനുമായ കെ.വിജയകുമാറാണ് ഉപദേശനാകുക. വീരപ്പനെ പിടികൂടാന്‍ തമിഴ്നാട് സര്‍ക്കാര്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18നാണ് വീരപ്പനെ വധിച്ചതോടെയാണ് അവസാനിച്ചത്.
സി.ആര്‍.പി.എഫ് മേധാവിയായിരുന്ന വിജയകുമാര്‍ 2012 സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. 1975 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍, 1998- 2001 കാലയളവില്‍ ബി.എസ്.എഫ് ഐ.ജിയായും പ്രവര്‍ത്തിച്ചു. വിജയകുമാറിനെ കൂടാതെ ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറി ബി.ബി. വ്യാസും ഗവര്‍ണറുടെ ഉപദേശകനാണ്.
Post Your Comments