യോഗ വെറും ശാരീരിക അഭ്യാസം മാത്രമാണെന്ന് പലരും ചിന്തിച്ചിരുന്നു. എന്നാല്‍ ഇന്ന് അത്തരം ചിന്തകള്‍ മാറി. പകരം പലരും യോഗയെ തങ്ങളുടെ ശീലങ്ങളില്‍ ഒന്നായി മാറ്റിക്കഴിഞ്ഞു. ഏതു പ്രായം മുതൽ യോഗ അഭ്യസിച്ചു തുടങ്ങാമെന്നും പലരും ചിന്തിക്കുന്നുണ്ട്. പത്തുവയസ്സ് മുതൽ കുട്ടികളെ യോഗ അഭ്യസിപ്പിച്ചു തുടങ്ങാം.
പത്തു വയസ്സിനു മുന്‍പുള്ള കുട്ടികളില്‍ ഒരിടത്ത് തന്നെ അടങ്ങിയിരുന്ന് യോഗ ചെയ്യാനുള്ള സന്നദ്ധത ഉണ്ടാകില്ല. യോഗയോടുള്ള താത്പര്യമുണ്ടാക്കിയെടുത്ത് അത് പരിശീലിപ്പിക്കണമെങ്കിൽ അതുകൊണ്ട് തന്നെ ഈ പ്രായമെങ്കിലും ആകണം. ചെറിയ കളികളിലൂടെയും മറ്റും കുട്ടികൾക്ക് യോഗയോടുള്ള താത്പര്യം വർധിപ്പിക്കാം. മൃഗങ്ങളുടെയും മറ്റും പേരുകൾ ചേർത്തുള്ള യോഗ പോസുകളോട് കുട്ടിക്ക് താത്പര്യം കൂടും. മാർജാരാസനം (പൂച്ച), ശലഭാസനം (പൂമ്പാറ്റ), ഉഷ്ട്രാസനം (ഒട്ടകം) എന്നിവ ഉദാഹരണം.
ഹൈപ്പർ ആക്ടീവ് കുട്ടികൾക്ക് ശാന്തസ്വഭാവം വ രുത്താൻ യോഗ ശീലിപ്പിക്കാം. ഉത്സാഹക്കുറവുള്ള കുട്ടിയെക്കൊണ്ട് എല്ലാ ദിവസവും പ്രാണായാമം ചെയ്യിച്ചാൽ ഉത്സാഹവും സന്തോഷവും കൂടും. പഠനത്തില്‍ ശ്രദ്ധ, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ്, ശാരീരികക്ഷമത എന്നിവ കൂടുന്നതിനും യോഗ സഹായിക്കും.
Post Your Comments