Life StyleHealth & Fitness

ആരും ശ്രദ്ധിക്കാത്ത ഹൃദ്രോഗത്തിന്റെ 10 ലക്ഷണങ്ങള്‍ ഇവയാണ്

ഇന്ന് പൊതുവേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഹൃദ്രോഗം. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാറുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒന്ന്. എങ്കില്‍പ്പോലും പലരും അതിനെ വേണ്ടത്ര ഗൗനിക്കാറില്ല. എന്നാല്‍ ചിലസമയങ്ങളിലുണ്ടാകുന്ന ചെറിയ നെഞ്ച് വേദനകള്‍ പോലും ഹൃദ്രോഗത്തിന് കാരണമായേക്കാം. ആരും ശ്രദ്ധിക്കാത്ത ഹൃദ്രോഗത്തിന്റെ 10 ലക്ഷണങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

Also Read : ഹൃദ്രോഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മലയാളികള്‍ക്ക് : അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി മെഡിക്കല്‍ സംഘം

1. നെഞ്ച് വേദന

ഹൃദ്രോഗത്തിന്റെ സാധാരണയായുള്ള ഒരു ലക്ഷണമാണ് നെഞ്ച് വേദന. നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നിക്കുന്ന വേദനകളാണ് ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണം.

2. തോള്‍ വേദന

തോളില്‍നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക.

3. അസിഡിറ്റി

അസിഡിറ്റിയും ഗ്യാസ് മൂലമുള്ള വേദന ഹൃദ്രോഗത്തിന്റെ ലക്ഷണം ആണ്. എന്നാല്‍ പലരും ഈ വേദന കാര്യമാക്കാറില്ല എന്നതാണ് സത്യം.

4. കഴുത്തിനും താടിയെല്ലിനു വേദന

നെഞ്ചില്‍നിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന വേദന കഴുത്തിലും താടിയെല്ലിലും അനുഭവപ്പെടും. ഇത്തരം വേദനകള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും.

5. ക്ഷീണവും തളര്‍ച്ചയും

പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണിത്.

6. തലകറക്കം

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

7. കൂര്‍ക്കംവലി

ഉറങ്ങുമ്പോള്‍ കാര്യക്ഷമമായി ശ്വാസോച്ഛാസം നടത്താനാകാതെ വരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറുന്നതുകൊണ്ടാണ്. ചില സംയങ്ങളില്‍ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.

8. സ്ഥിരമായുള്ള ചുമ

നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്. ചുമയ്ക്കൊപ്പം, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.

9. കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്

ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് വരാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോഴാണ് കാല്‍പ്പാദത്തില്‍ നീര് വരുന്നത്.

10. സ്ഥിരതയില്ലാത്ത ഹൃദയ സ്പന്ദനം

ഹൃദയസ്പന്ദനത്തിലുണ്ടാകുന്ന വ്യതിയാനം അധികമാര്‍ക്കും പെട്ടെന്ന് മനസിലാകില്ല. എന്നാല്‍ ഇത് ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button