Latest NewsKerala

വരാപ്പുഴ കസ്റ്റഡി മരണം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ സ്പീക്കര്‍

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

Also Read : സത്യത്തില്‍ ശിവസേനയെ വാടകയ്‌ക്കെടുത്തത് ആര്? കേരളത്തിലെ ശിവസേന ശിവന്‍കുട്ടിസേനയാണോ അതോ പ്രതിപക്ഷത്തിന്റെ വാടകക്കാരോ എന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ഇരുമുന്നണികള്‍ക്കുമുണ്ട്

തുടര്‍ന്ന് ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. നിയമോപദേശം അടിയന്തരപ്രമേയമായി പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. വരാപ്പുഴ കേസ് സഭയില്‍ ഉന്നയിക്കാനേ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button