റാഞ്ചി: മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്കിനായുള്ള ലൈസന്‍സിന് അപേക്ഷ നല്‍കി. സാക്ഷിയുടെ ജീവന് ഭീഷണി ഉള്ളതിനാലാണ് തോക്കിനായുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയത്. വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്നും യാത്ര പോവുന്നത് തനിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് സാക്ഷി ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കിയത്.
പിസ്റ്റള്‍ അല്ലെങ്കില്‍ .32 റിവോള്‍വര്‍ കൈയില്‍ സൂക്ഷിക്കാനാണ് സാക്ഷി അപേക്ഷ നല്‍കിയത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാലതാമസം ഒന്നുമില്ലാതെ ഇത് അനുവദിച്ച് നല്‍കണമെന്ന് സാക്ഷി ആവശ്യപ്പെട്ടിട്ടുണ്ട്.
2008ല്‍ ധോണി 9എംഎം തോക്കിന് അപേക്ഷിച്ചിരുന്നു. 2010 എം.എസ്. ധോണിക്ക് ആയുധ ലൈസന്‍സ് നല്‍കിയിരുന്നു. നിരവധി അനേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചത്. ഇന്ത്യാ ഓസ്‌ട്രേലിയ എകദിനത്തിന് എത്തിയസമയത്ത് കൊല്‍ക്കത്ത പോലീസ് ഷൂട്ടിങ് റേഞ്ചില്‍ എത്തി ധോണി പരിശീലനം നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ കൊല്‍ക്കത്ത പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
Post Your Comments