മോറ്റിഹാരി: ബീഹാറില്‍ വിവരാവകാശ പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന രാജേന്ദ്ര സിങ് ആണ് പട്ടാപ്പകല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന രാജേന്ദ്ര സിങ്ങിന് നേരെ പിപരാകോത്തിക്ക് സമീപത്തെ മത്ത്വാന്‍വാരി ചൗക്കില്‍ വച്ച് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ രാജേന്ദ്ര സിങ്ങ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. തനിക്ക് വധ ഭീഷണി ഉണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ രാജേന്ദ്ര സിങ് സമീപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എല്‍ഐസി ഓഫീസ് ക്രമക്കേട്, അദ്ധ്യാപകര്‍- പൊലീസ് റിക്രൂട്ട്മെന്റ് ക്രമക്കേട്, ഇന്ദിരാ ആവാസ് യോജന പ്രകാരം വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ തുടങ്ങി നിരവധി അഴിമതികള്‍ രാജേന്ദ്ര സിങ് വെളിച്ചത്തു കൊണ്ടുവന്നിരുന്നു.
ഇതില്‍ പലതിലും വിചാരണ ആരംഭിക്കാനിരിക്കേയാണ് കൊലപാതകം നടന്നത്.
Post Your Comments