സിനിമാ താരങ്ങളോടും കായികതാരങ്ങളോടുമൊക്കെ സ്നേഹം കൂടി ആരാധകർ പലതും ചെയ്യുന്ന വാർത്തകൾ ധാരാളം കേട്ടിട്ടുള്ളതാണ്. എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥനോട് ആരാധന തോന്നിയാലോ? സുന്ദരനായ പോലീസുകാരനെ കാണാൻ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയില്‍ നിന്ന് 27കാരി മദ്ധ്യപ്രദേശിലെ ഉജ്ജെയിനിലെത്തിയ വർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംനേടുന്നത്.
എസ്പി സച്ചില്‍ അതുല്‍ക്കറിനെ കാണാന്‍ എത്തിയതാണ് യുവതി . വഴി തെറ്റി ഉജ്ജൈയിനിലെത്തിയത് പോലീസുകാർ യുവതിയെ തിരികെ നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും എസ്പിയെ കാണാതെ പോവില്ലെന്ന് യുവതി ഉറപ്പിച്ചു . അതോടെ പോലീസ് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. എങ്കിലും എസ്പിയെ കാണാൻ സാധിച്ചില്ലെങ്കിൽ ട്രെയിനിൽ നിന്ന് ചാടി മരിക്കുമെന്ന് യുവതി ഭീക്ഷണി പ്പെടുത്തുകയുണ്ടായി.
സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് യുവതി. സോഷ്യൽ മീഡിയയിൽ സച്ചില്‍ അതുല്‍ക്കർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ടാണ് എസ്പിയെ ഇഷ്ടപ്പെട്ടതെന്ന് യുവതി പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ചു അതുൽ പ്രതീകരിക്കുകയുണ്ടായി.
ഔദ്യോഗീക കാര്യങ്ങള്‍ക്കായി ആരെ കാണാനും താന്‍ തയ്യാറാണ്. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഒരാളെ കാണാന്‍ ആരും തന്നെ നിര്‍ബന്ധിക്കരുതെന്ന നിലപാടിലാണ് എസ് പി. സാഗര്‍ ജില്ലയില്‍ എസ് പി ആയിരിക്കുമ്പോൾ ഏഴ് വയസുകാരന് തന്റെ ഓട്ടോഗ്രാഫ് കിട്ടിയാലേ ഭക്ഷണം കഴിക്കൂവെന്ന് വാശിപിടിച്ച് ഒടുവില്‍ രക്ഷിതാക്കള്‍ ഓട്ടോഗ്രാഫിനായി എത്തിയ സംഭവവും അദ്ദേഹം വിവരിച്ചു.
Post Your Comments