മുംബൈ : ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഓൺലൈൻ പണമിടപാടുകൾ വഴി തട്ടിപ്പിനിരയാകുന്നവരാണ് നാലിൽ ഒന്നുപേരും. ആഗോള തലത്തിലേക്കാൾ 25 ശതമാനം അധികമാണ് ഇന്ത്യയിൽ തട്ടിപ്പിനുള്ള സാധ്യതയെന്നും എക്സ്പീരിയൻ ആൻഡ് ഐഡിസി റിപ്പോർട്ട് പറയുന്നു.
ഏഷ്യ– പസിഫിക് മേഖലയിലെ 10 രാജ്യങ്ങളുടെ ഡിജിറ്റൽ ഉപയോഗത്തെ കുറിച്ചായിരുന്നു സർവേ. ടെലികോം കമ്പനികളുമായുള്ള ഇടപാടിലാണു ഇന്ത്യയിൽ കൂടുതൽ തട്ടിപ്പ് നടക്കുന്നത്. വ്യാപാര ഇടപാടിനിടെ പണം നഷ്ടപ്പെട്ടവർ 46 ശതമാനമുണ്ട്. ഏറ്റവും കൂടുതൽ ഡിജിറ്റൽ ഉപഭോക്താക്കൾ ഇന്ത്യയിലാണുള്ളത്. ഡിജിറ്റൽ സംവിധാനത്തിലൂടെ തെറ്റായ വിവരങ്ങൾ കൈമാറുന്നതിലും ഇന്ത്യ മുന്നിലാണ്.
Read also:ക്ഷേത്രം ട്രസ്റ്റ് തലവന്‍ സഹമന്ത്രി പദവി നൽകി മുഖ്യമന്ത്രി
ഇന്ത്യയിൽ കൂടുതൽ 5 ശതമാനം ആളുകളും മൊബൈൽ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 51 ശതമാനം ആളുകൾ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കിടാൻ മടിയില്ലാത്തവരാണ്. ഇതാണ് തട്ടിപ്പുകാർക്കു സൗകര്യമാകുന്നത്. ഇന്ത്യയ്ക്കു പുറമെ ഓസ്ട്രേലിയ, ചൈന, ഹോങ്കോങ്, ഇന്തൊനേഷ്യ, ജപ്പാൻ, ന്യൂസീലൻഡ്, സിംഗപ്പൂർ, തായ്‌ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലും സർവേ നടത്തി.
Post Your Comments