ഉരുള്‍പ്പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നും ദുരന്തനിവാരണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഒസാക്ക മേഖലയില്‍നിന്ന് ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മാല് പേരാണ് മരിച്ചത്. ഇതില്‍ ഒമ്പത് വയസുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. 380 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.
Post Your Comments