Life StyleHealth & Fitness

മഴക്കാലത്തുണ്ടാകുന്ന ചുമ നിമിഷങ്ങള്‍കൊണ്ട് മാറാന്‍ ഒരു ഒറ്റമൂലി

മഴക്കാലത്ത് പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് ചുമ. പൊതുവേ ചുമ വന്നാല്‍ നമ്മള്‍ കഫ്‌സിറപ്പുകള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ നേരെ ആശുപത്രിയിലേക്ക് പോവുകയോ ആണ് ചെയ്യാറ്.

Also Read : കടുത്ത ചുമയെ തുടര്‍ന്ന് ഇഞ്ചക്ഷനെടുത്ത ഗര്‍ഭിണിയായ യുവതിയ്ക്ക് ഹൃദയാഘാതം : യുവതി ഗുരുതരാവസ്ഥയില്‍

എന്നാല്‍ ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്. ചുമ മാറാമുള്ള ചില ഒറ്റമൂലികളാണ് താഴെകൊടുത്തിരിക്കുന്നത്.

തുളസി ചുമ മാറാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ഇത് ഊറ്റിയെടുത്ത് കുടിക്കാം. ദിവസം രണ്ടു നേരം ഇത് കുടിക്കുന്നത് ചുമക്ക് ശമനം നല്‍കും.

അത്പോലെ അല്‍പ്പം തേനും നാരങ്ങ നീരും കഴിച്ചാല്‍ മാത്രം മതി. ചുമ വേഗം തന്നെ മാറിക്കൊള്ളും.

കല്‍ക്കണ്ടവും കുരുമുളക് പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത് ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്ക്കും.

ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ സാധാരണ ചുമക്ക് ആശാസം കിട്ടും .

തുളസിയില, കുരുമുളക് ഇവ ചതച്ചു തേനില്‍ചാലിച്ചു നല്‍കിയാല്‍ കുട്ടികളിലെ ചുമ മാറും.

ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും.

സവാള ഗ്രേറ്റ് ചെയ്്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.

ഉപ്പുവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചത്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ചുമയ്ക്ക് ആശ്വാസം നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button