Kerala

കടുത്ത ചുമയെ തുടര്‍ന്ന് ഇഞ്ചക്ഷനെടുത്ത ഗര്‍ഭിണിയായ യുവതിയ്ക്ക് ഹൃദയാഘാതം : യുവതി ഗുരുതരാവസ്ഥയില്‍

കോതമംഗലം: കടുത്ത ചുമയെ തുടര്‍ന്ന് ഇഞ്ചക്ഷനെടുത്ത ഗര്‍ഭിണിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. കോതമംഗലത്താണ് സംഭവം.

കോതമംഗലത്ത് നടത്തിയ ഇഞ്ചക്ഷനെത്തുടര്‍ന്ന് ഭാര്യയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നും ഇത് അമ്മയ്ക്കും കുഞ്ഞിനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സ്ൃഷിച്ചിട്ടുണ്ടെന്നും ഉടന്‍ പ്രസവം നടത്തണമെന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രസവത്തിനുള്ള ഇഞ്ചക്ഷന്‍ ആരംഭിച്ചതായും ഭര്‍ത്താവ് അജിത് പറഞ്ഞു.

കോട്ടപ്പടി വടാശേരി നാരകകുളങ്ങര അജിത്തിന്റെ ഭാര്യ സൈന(22)യെയാണ് അവശനിലയില്‍ തൊടുപുഴ ചാഴിയാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.അടുത്ത മാസം 29-ന് പ്രസവം നിശ്ചയിച്ചിരുന്ന സൈന ഇപ്പോള്‍ സംസാരശേഷി ഭാഗികമായി നശിച്ച് മുഖത്തെ പേശികള്‍ വലിഞ്ഞ് മുറുകി അര്‍ദ്ധബോധാവസ്ഥയിലായി എന്നാണ്് ഭര്‍ത്താവ് അജിത് പറയുന്നത്

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ നല്‍കിയ ഇഞ്ചക്ഷനാണ് ഭാര്യയുടെ നില വഷളാക്കിയതെന്നും ഉടന്‍ പ്രസവം നടത്തിയില്ലങ്കില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാവുമെന്നാണ് ഇപ്പോള്‍ ചികത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചിട്ടുള്ളതെന്നും അജിത് വ്യക്തമാക്കി.കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാരനാണ് അജിത്.ഈ മാസം 21-നാണ് സൈനയെ ചുമ ബാധിച്ചതിനെത്തുടര്‍ന്ന് ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിശോധനയില്‍ കഫക്കെട്ടുണ്ടെന്നും അഞ്ച് ദിവസത്തെ ഇഞ്ചക്ഷന്‍ വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.ഇതുപ്രകാരം ഇന്നലെ വരെ ഇഞ്ചക്ഷന്‍ തുടര്‍ന്നു.

ഇന്നലെ വൈകുന്നേരം ഡ്യൂട്ടി റൂമിലെത്തി ഇഞ്ചക്ഷന്‍ എടുത്തയുടന്‍ സൈനയ്ക്ക് ബോധക്ഷയം ഉണ്ടായെന്നാണ് നേഴ്സുമാര്‍ അറിയിച്ചെന്നും തുടര്‍ന്ന് അവശനിലയില്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ആശുപത്രി ജീവനക്കാര്‍ അനുവദിച്ചില്ലെന്നും താനും ബന്ധുക്കളും ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ തന്നെ മാത്രം കാണാന്‍ അനുവദിക്കുകയായിരുന്നെന്നുമാണ് അജിതിന്റെ വെളിപ്പെടുത്തല്‍.

മുഖം ഒരുവശത്തേയ്ക്ക് കോടി, മിണ്ടാട്ടം മുട്ടിയ നിലയില്‍ അവശ നിലയില്‍ ഭാര്യയെ കണ്ടതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വിവരം ധരിപ്പിക്കാന്‍ കോതമംഗലം പൊലീസില്‍ എത്തിയതെന്നും വേഗം അടുത്ത ആശുപത്രിയിലെത്തിച്ച് അമ്മയുടെും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ നോക്കാനും പരാതി പിന്നീട് തന്നാലും സ്വീകരിക്കാമെന്നുമായിരുന്നു എസ് ഐ അറിയിച്ചതെന്നും അജിത് പറഞ്ഞു.

shortlink

Post Your Comments


Back to top button