ആലപ്പുഴ•ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് മാണി കൗണ്‍സിലര്‍ വോട്ടുതേടിയെന്ന രീതില്‍ ശബ്ദസന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ കൗണ്‍സിലറും പുത്തന്‍കാവ് സ്വദേശിയുമായ ജെസ്.കെ.ജോര്‍ജാണ് അറസ്‌റ്റിലായത്.
നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ വത്സമ്മയുടെ പേരിലാണ് ഫോണ്‍ സന്ദേശം പ്രചരിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് മറ്റൊരാളുടെ ഫോണില്‍ നിന്നും വത്സമ്മയെ വിളിച്ച ശേഷം സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവംവിവാദമായതോടെ വത്സമ്മയ്ക്ക് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായിരുന്നു. വത്സമ്മയുടെ പരാതിയിലാണ് ജോര്‍ജ്ജിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments