Health & Fitness

സുഖപ്രസവത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും യോഗ

പ്രായഭേദമന്യേ എല്ലാവര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ് യോഗ. എത്ര ചെറിയ പ്രായം മുതല്‍ യോഗ ചെയ്യുന്നുവോ അത്രയും ഗുണം നമ്മുടെ ശരീരത്തിനും മനസിനും ലഭിക്കും. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അലര്‍ജിയും അസുഖങ്ങളും ഇല്ലാതാക്കാന്‍ യോഗ സഹായിക്കും.ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്.

Image result for yoga pregnant women

ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്.ലഘുയോഗാസനങ്ങളായ ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം എന്നിവ ലളിതമായരീതിയില്‍ ചെയ്യുകയാണ് നല്ലത്. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനു നല്ലതാണ്.

Related image

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവര്‍ , രോഗികള്‍, നേരത്തെ ഗര്‍ഭം അലസിയവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യോഗ ചെയ്യാന്‍.

Image result for yoga pregnant women

ഉദ്യോഗസ്ഥകളായ ഗര്‍ഭിണികളും ലളിത യോഗസാധനകള്‍ നിര്‍ബന്ധമാക്കണം. യോഗാസനങ്ങള്‍ക്കു പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഗര്‍ഭിണികളെക്കൊണ്ട് മുറ്റം തൂക്കല്‍, നെല്ല് കുത്തിക്കല്‍ തുടങ്ങിയ കഠിനജോലികള്‍ ചെയ്യിപ്പിച്ചിരുന്നു.

Image result for yoga pregnant women

പ്രാണായാമവും ആസനവ്യായാമങ്ങളും കൂടാതെ ദിവസേനെ പത്ത് മിനിറ്റ് ധ്യാനിക്കുവാനും ഗര്‍ഭിണികള്‍ സമയം കണ്ടെത്തണം. മനസിനെ ഏകാഗ്രമാക്കിയുള്ള ധ്യാനം മാതാവ് ചെയ്യുമ്പോള്‍ കുഞ്ഞിനും അത് ഗുണംചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button