ദുബായ്: നിപ വൈറസ് പനിയെ തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. വൈറസ് പനി ബാധിച്ച് നിരവധി പേര് മരിക്കുകയും അനേകം പേർ ആശുപത്രിയിലും ആയ സാഹചര്യത്തിലായിരുന്നു കേരളത്തിലേക്കുള്ള യാത്രയിൽ യു.എ.ഇ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇപ്പോൾ യു.എ.ഇ നിയന്ത്രം നീക്കിയത്.
also read: നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി
അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കഴിഞ്ഞ മെയ് 24 നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരളത്തിൽ നിന്നും യുഎഇയിൽ എത്തുന്നവർക്ക് നിപ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കാൻ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ രോഗബാധ ശമിച്ചുവെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് നിയന്ത്രണം നീക്കിയതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments