Kerala

നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 16 കാരിക്കുനേരെ വീട്ടിൽവെച്ച് വീണ്ടും പീഡനശ്രമം

തിരുവനന്തപുരം : നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 16 കാരിക്കുനേരെ വീട്ടിൽവെച്ച് വീണ്ടും പീഡനശ്രമം ഉണ്ടായെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കുട്ടിയെ മുമ്പ് പീഡിപ്പിച്ച പ്രതികളിൽ ഒരാൾ വീണ്ടും വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനക്കേസിൽ കുട്ടിയുടെ മാതാവും പ്രതിയാണ്.

ഒരാഴ്ചയ്ക്ക് മുമ്പ് നിര്‍ഭയ കേന്ദ്രത്തിലെത്തി ബന്ധുവിന്റെ കല്യാണമെന്നുപറഞ്ഞു മാതാപിതാക്കൾ കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. എന്നാൽ മാതാപിതാക്കൾക്കൊപ്പം മുണ്ടക്കയത്തെ വീട്ടിലേക്ക് പോകാൻ കുട്ടി ആദ്യം വിസമ്മതിച്ചിരുന്നു. പ്രധാനപ്രതി വീട്ടില്‍ വെച്ച്‌ വീണ്ടും ആക്രമണശ്രമം നടത്തിയെന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കുട്ടി പരാതി നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

Read also:മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

പെണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുന്നതില്‍  ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. കുട്ടി വീണ്ടും ആക്രമിക്കപ്പെടാനോ സ്വാധീനിക്കപ്പെടാനോ സാധ്യതയുള്ളതുകൊണ്ട് വിട്ടുകൊടുക്കരുതെന്ന് മഹിള സഖ്യം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്വാഭാവിക നീതി എന്ന ന്യായം പറഞ്ഞായിരുന്നു തിരുവനന്തപുരം സിഡബ്ല്യൂസി കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തത്.

മുമ്പ് ഇടുക്കി സിഡബ്ല്യൂസിയുടെ കീഴിലായിരുന്നു കുട്ടിയെ അന്നും മാതാപിതാക്കൾക്കൊപ്പം വിട്ടിരുന്നു. അന്ന് വീട്ടിലെത്തിയ കുട്ടി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഒപ്പം പ്രതിഭാഗം വക്കീൽ കുട്ടിയെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button