Kerala

ഗണേഷ് കുമാറിനെതിരായ കേസ്; അഞ്ചല്‍ സി.ഐയെ മാറ്റി

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണത്തില്‍ നിന്നും മാറ്റി. മര്‍ദ്ദിക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരനായി നിന്നുവെന്ന് ആരോപണമുയര്‍ന്ന തിനെ തുടര്‍ന്നാണ് മോഹന്‍ദാസിനെ കേസന്വേഷണത്തില്‍ നിന്നും മാറ്റിയത്.

Also Read : ഗണേശ്കുമാര്‍ എം.എല്‍.എയ്ക്കു വേണ്ടി പൊലീസുകാര്‍ ഒത്തുകളിച്ചു : എം.എല്‍.എ.യ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

കേസില്‍ ദൃക്സാക്ഷി കൂടിയായ സി.ഐ ഗണേശിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മോഹന്‍ദാസിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ഗണേശ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചത്. ബഹളം കേട്ട് പുറത്തിറങ്ങിയ സി.ഐ കാര്യങ്ങള്‍ അന്വേഷിക്കാതെ ഗണേശിനെയും ഡ്രൈവറേയും സംഭവസ്ഥലത്ത് നിന്ന് രക്ഷിക്കുകയായിരുന്നു.

Also Read : ഗണേഷും സരിതയും ഗൂഢാലോചന നടത്തിയെന്ന് സംശയം: ഇരുവരുടെയും ഫോൺ കോൾ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സി.ഐ തടഞ്ഞതായും ആരോപണമുണ്ട്. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ ഗണേശിനെ മര്‍ദ്ദിച്ചത്. അമ്മ ഷീനയുടെ മുന്നില്‍ വച്ചു മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്ക് വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button