ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ജോഹന്നാസ്ബര്‍ഗില്‍ നിന്നല്ല ദക്ഷിണാഫ്രിക്കന്‍ പൗരനായ 51 കാരന് ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.83 കോടിയോളം ഇന്ത്യന്‍ രൂപ ) സമ്മാനം. 274 ാം സീരീസിലെ 2166 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ പ്രമോഷനില്‍ സ്ഥിരം പങ്കാളിയായിരുന്ന ജി ലുബ്ബെ മേയ് 10 ന് ഓണ്‍ലൈന്‍ വഴിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.
സ്വന്തമായി ഐ.ടി ബിസിനസ് നടത്തുന്ന ലുബ്ബെ, ട്രാക്സിസ് എന്ന പ്രമുഖ ലോഹ-പ്രകൃതി വിഭവ വില്പന കമ്പനിയ്ക്ക് വേണ്ടിയും ജോലി ചെയ്യുന്നുണ്ട്. 1999 ല്‍ ഡ്യൂട്ടി ഫ്രീ മില്ലേനിയംപ്രമോഷന്‍ നിലവില്‍ വന്ന ശേഷം ഒരു മില്യണ്‍ ഡോളര്‍ നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ് ഇദ്ദേഹം.
ദുബായ് ടെര്‍മിനല്‍ 3 യിലെ കോണ്‍കോഴ്സ് ബിയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് കഴിഞ്ഞ മാസത്തെ വിജയിയായ ഹസന്‍ (73) എന്ന ലബനീസ് പൗരന് 1 മില്യണ്‍ ഡോളറിന്റെ ചെക്ക് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍ കൈമാറി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തില്‍ രണ്ട് തവണ വിജയിക്കുന്ന ഏഴാമത്തെയാളാണ് ഹസന്‍. 2012 ലാണ് ഇദ്ദേഹം ആദ്യമായി 1 മില്യണ്‍ ഡോളര്‍ വിജയിച്ചത്.
ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഇമ്രാന്‍ ഷെയ്ഖ് എന്ന 39 കാരനായ ഇന്ത്യക്കാരന്‍ പോര്‍ഷെ കാര്‍ വിജയിച്ചു.
Post Your Comments