Latest NewsInternational

അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ചില നടിമാർ ലക്ഷങ്ങൾ കൊണ്ടുവന്നത് പെൺവാണിഭം നടത്തി: ആരോപണവുമായി സിനിമാ പ്രവർത്തകർ

ചിക്കാഗോ: അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പിടിയിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തെലുങ്ക് നടികള്‍ക്കെതിരെയും ആരോപണവുമായി സിനിമാ പ്രവര്‍ത്തകര്‍. പല സിനിമാ നടികളും അറസ്റ്റിലായ ദമ്പതികളുടെ സെക്സ് റാക്കറ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് ഇവരുടെ ആരോപണം.

ഒരിക്കല്‍ അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തെലുങ്ക് നടി 14 ലക്ഷം മൂല്യമുള്ള ഡോളര്‍ എക്സ്ചേഞ്ച് ചെയ്തതായും മൂവി അസോസിയേഷന്‍ പ്രസിഡന്‍റും നടനുമായ ശിവാജി രാജ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് വര്‍ഷം മുമ്പ്, പിടിയിലായ ദമ്പതികൾ സിനിമാ മേഖലയില്‍ തന്നെ ജോലി ചെയ്തിരുന്നതായും ഇവര്‍ സാസ്കാരിക പരിപാടികളുടെ പേര് പറഞ്ഞ് നിരവധി യുവതികളെ അമേരിക്കയിലേക്ക് കൊണ്ടുപോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

സംഘത്തില്‍ ഉള്‍പ്പെട്ട നടികള്‍ അഭിനയിച്ച തെലുഗു ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് ഇവര്‍ക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ വരികയും ചെയ്ത ഇവർ വലിയ തുക എക്സ്ചേഞ്ച് ചെയ്തതാണ് സംശയത്തിനിട നൽകിയതെന്നും ഇയാൾ പറയുന്നു. ഭാഗ്യം തുണയ്ക്കാത്ത നടികളെ സെക്സ് റാക്കറ്റ് നോട്ടമിട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും തുക ലഭിക്കാൻ അവർക്ക് അമേരിക്കയില്‍ അവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ആയിരുന്നില്ലല്ലോ എന്നും ശിവാജി രാജ പറഞ്ഞു.

അമേരിക്കയില്‍ പരിപാടികള്‍ക്കായി നടിമാരെ വിളിക്കുന്ന കിഷന്‍ മറ്റ് ചില നടിമാരെയും സമീപിച്ചതായും, എന്നാല്‍ വിശ്വാസ്യതയില്‍ സംശയമുള്ളതിനാല്‍ അവര്‍ പോകാത്തതാണെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button