ന്യൂഡല്‍ഹി: പെട്രോള്‍- ഡീസല്‍ വില എത്ര ഉയര്‍ന്നാലും എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ജനം നികുതിവിഹിതം സത്യസന്ധമായി അടയ്ക്കുകയാണ് വേണ്ടതെന്നും കേരളം ഇന്ധനതീരുവ കുറച്ചതുപോലെ കേന്ദ്രം കുറയ്ക്കില്ലെന്നും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കി.
Also Read : ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം
പെട്രോള്‍- ഡീസല്‍ എക്‌സൈസ് തീരുവ കുറയ്ക്കുന്നത് മോഡി സര്‍ക്കാരിന്റെ ധനകമ്മി ലക്ഷ്യങ്ങളെ തകിടംമറിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രം പറഞ്ഞത്. 2014-18 കാലയളവില്‍ എട്ടുലക്ഷം കോടിയോളം രൂപയാണ് ഉയര്‍ന്ന തീരുവയായി കേന്ദ്രം സാധാരണക്കാരില്‍ നിന്നും ഈടാക്കുന്നത്.
Also Read : പെട്രോളിനും ഡീസലിനും വിലകുറയാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു
ആഭ്യന്തരവിപണിയില്‍ പെട്രോള്‍വില എണ്‍പത് രൂപയ്ക്ക് മുകളിലും ഡീസലിന് 70 രൂപയ്ക്ക് മുകളിലും എത്തിയതോടെയാണ് തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി അടിക്കടിയുള്ള ഇന്ധനവിലവര്‍ധന തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിലവില്‍ പെട്രോളിന് 19.48 ഉം ഡീസലിന് 15.33 രൂപയുമാണ് തീരുവ.
Post Your Comments