ലോകകപ്പില്‍ ക്രൊയേഷ്യയെ പൂട്ടാന്‍ അടവ് മാറ്റി അര്‍ജന്റീന. ആദ്യ മത്സരത്തില്‍ തന്നെ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനാ ടീമില്‍ മുഴുവന്‍ ഇനി മാറ്റത്തിന് സാധ്യത. ക്രെയേഷ്യയ്ക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയ്ക്കും പകരം പാവോണാഡിയും അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ലോ സെല്‍സയും കളിക്കാന്‍ സാധ്യതയുണ്ട്.
റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്. എന്നാല്‍ ടാലിയഫിക്കോയെയും ഗോള്‍ കീപ്പറായി കബയ്യറോയേയും നിലനിര്‍ത്തിയേക്കും. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ കൂടുതല്‍ വേഗതയാര്‍ന്ന കളിയാവും പുറത്തെടുക്കുക.
Also Read : ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അന്യഗ്രഹ ജീവികള്‍ ?: ദുരൂഹതയുയര്‍ത്തി പറക്കുംതളിക
ഐസ്ലാന്‍ഡിനെതിരെ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ പാവോണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു ഇതാണ് താരത്തിന് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത. ലോ സെല്‍സോ വരുന്നതോടെ മെസിക്ക് മുന്നേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്നാണ് ടീമിന്റെ നിഗമനം.
Post Your Comments