ദുബായ്: യാത്രക്കാരുടെ ലഗേജിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച വിമാനത്താവളത്തിലെ ജോലിക്കാരന് കടുത്ത ശിക്ഷ. 27 വയസ്സുള്ള നേപ്പാൾ സ്വദേശിക്ക് മൂന്നു മാസം തടവും ശേഷം നാടുകടത്താനുമാണ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ ഇയാൾ മോഷ്ടിച്ച സാധനങ്ങളുടെ മൂല്യം പിഴയായി നൽകാനും വിധിച്ചു.
Read Also: ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളുടെ പുതിയലോകം
യാത്രക്കാരുടെ ലഗേജുകൾ കൊണ്ടു പോകുന്നത് ഉൾപ്പെടെയുള്ള ജോലിയായിരുന്നു യുവാവ് ചെയ്തുവന്നിരുന്നത്. 2017 സെപ്റ്റംബർ മുതൽ ഈ വർഷം ഫെബ്രുവരി വരെയാണ് ഇയാൾ യാത്രക്കാരുടെ ബാഗിൽ നിന്നും പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചത്. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഇത്തരത്തിൽ ഒരു മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് അൽ മുഷൈസനയിലെ കമ്പനി താമസസ്ഥലത്ത് ഒളിപ്പിച്ച് വയ്ക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് ഇയാളെ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
Post Your Comments