ശ്രീനഗര്‍: വെടി നിര്‍ത്തല്‍ അവസാനിപ്പിച്ചതോടെ അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേനയുടെ ചുണക്കുട്ടികള്‍. നാല് തീവ്രവാദികളെ ഇന്ത്യന്‍ സേന വധിച്ചു. ഈദ് അല്‍ ഫിത്തറിന് മുന്നോടിയായിട്ടാണ് ഇന്ത്യന്‍ സേനയ്ക്ക് വെടിനിര്‍ത്തല്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ സമയം തീവ്രവാദികള്‍ ഇന്ത്യന്‍ ജവാന്‍ ഔറംഗസേബിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു.
ഇന്നലെയാണ് ഇന്ത്യന്‍ സേനയ്ക്ക് തിരിച്ചടിക്കാനുള്ള നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് നല്‍കിയത്. തുടര്‍ന്ന് ബന്ദിപോര ജില്ലയില്‍ സൈന്യം നടത്തിയ വെടിവെയ്പിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇപ്പോഴും വെയിവെയ്പ് തുടരുകയാണ്.
കഴിഞ്ഞ 14ന് ഇവിടെ തന്നെ നടന് ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. അന്ന് തന്നെയാണ് ഈദിന്റെ ഭാഗമായി സേനയോട് വെടിനിര്‍ത്തല്‍ നിര്‍ദേശം നല്‍കിയത്.
Post Your Comments