India

സമ്പദ് വ്യവസ്ഥ 7.7 ശതമാനം എന്ന നിരക്കില്‍ നിന്നും രണ്ടക്കത്തില്‍ എത്തിക്കും: മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം എന്ന നിരക്കില്‍ നിന്ന് രണ്ടക്കത്തില്‍ എത്തിക്കണമെന്നും ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അതിനായി പ്രധാന നടപടികള്‍ പലതും സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Also Read: വികസന അജന്‍ഡ അവതരിപ്പിച്ച് നീതി ആയോഗ്, പേര് “പുതിയ ഇന്ത്യ 2022”

2020-ഓടെ പുതിയ ഇന്ത്യ എന്ന സങ്കല്പം സാക്ഷാത്കരിക്കാന്‍ ഇതാവശ്യമാണ്. നടപ്പു സാമ്പത്തികവര്‍ഷം 11 ലക്ഷം കോടിയാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നത്. മുന്‍ സര്‍ക്കാരിന്റെ അവസാനവര്‍ഷം നല്‍കിയതിനെക്കാള്‍ ആറുലക്ഷം കോടിയുടെ വര്‍ധനയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നീതി ആയോഗിന്റെ നാലാമത് ഭരണസമിതി യോഗത്തിന്റെ ആമുഖപ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. നീതി ആയോഗ് ഭരണസമിതി യോഗം ചരിത്രപരമായ മാറ്റങ്ങളുണ്ടാക്കാനുള്ള വേദിയാണ്. സഹകരണം, മത്സരാധിഷ്ഠിത ഫെഡറലിസം എന്നിവയിലൂന്നി ടീം ഇന്ത്യ എന്ന മനോഭാവത്തോടെയാണ് സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ഭരണസമിതി സമീപിക്കുന്നത്. ഉപസമിതികളിലൂടെ നയപരമായ കാര്യങ്ങള്‍ക്കു രൂപം നല്‍കുന്നതില്‍ മുഖ്യമന്ത്രിമാരുടെ പങ്ക് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button