ദുബായ് : മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായ് പൊലീസ് പിടികൂടി. ആഫ്രിക്കന്‍ യുവാവാണ് അറസ്റ്റിലായത്. മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ വാങ്ങാനെന്ന വ്യാജേനെയാണ് ഇയാള്‍ മൊബൈല്‍ മോഷ്ടിച്ചത്. മോഷണം നടന്ന ഉടന്‍ തന്നെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയതോടെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവ് പൊലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. അടുത്ത മൊബൈല്‍ ഷോപ്പ് ലക്ഷ്യം വെച്ച് പോകുമ്പോഴായിരുന്നു ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
ദുബായ് അല്‍-മുത്താനിയ റോഡിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. മൊബൈല്‍ വാങ്ങാനെന്ന വ്യജേനെ നൈജീരിയന്‍ യുവാവ് കടയിലേയ്ക്ക് പ്രവേശിക്കുകയും, സെയില്‍സ്മാനോട് ഒന്നിലധികം മോഡലുകള്‍ കാണിയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് അയാള്‍ മൊബൈല്‍ എടുക്കുന്നതിനിടെ യുവാവ് 2500 ദിര്‍ഹം വിലയുള്ള മൊബൈലെടുത്ത് സ്ഥലംവിടുകയായിരുന്നു. സിസിടിവി കാമറയില്‍ നിന്നും ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണം ഫലം കണ്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവ് അറസ്റ്റിലാകുകയും ചെയ്തു
Post Your Comments