ഫുട്ബോള്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ അര്‍ജന്റീന ആരാധകര്‍ക്ക് നീറ്റലുണ്ടാക്കുന്ന റിപ്പോര്‍ട്ടും പുറത്ത്. ലോകകപ്പ് ഫുട്ബോളില്‍ ഐസ് ലാന്റിനെതിരായ ആദ്യ മത്സരത്തില്‍ സമനിലയില്പെട്ട അര്‍ജന്റീനയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോള്‍ ഇതിഹാസം മറഡോണ അര്‍ജന്റീനയുടെ പരീശീലകനെതിരെ ചൂടായത്. വരുന്ന മത്സരത്തിലും ഈ രീതിയിലാണ് കളിക്കുന്നതെങ്കില്‍ പരീശീലകന് ജോര്‍ജ് സാംപോളിക്ക് അര്‍ജന്റീനയിലേക്ക് മടങ്ങി വരാനാകില്ലെന്നും അതാണ് അദ്ദേഹത്തിന് നല്ലതെന്നും മറഡോണ തുറന്നടിച്ചു.
കഴിഞ്ഞ മത്സരത്തില്‍ മികച്ച നീക്കങ്ങളുണ്ടാകാതിരുന്നതിനു കാരണം പരിശീലകന്റെ തന്ത്രങ്ങളാണ്. ഇക്കാര്യത്തില്‍ കളിക്കാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും മറഡോണ പറഞ്ഞു. ടീം പരിശീലകന്റെ ഭാഗത്ത് നിന്നും കൃത്യമായ മുന്നോരുക്കങ്ങള്‍ ഇല്ലാതെ പോയതാണ് തിരിച്ചടിയുണ്ടാകാന്‍ കാരണമെന്നാണ് മറഡോണയുടെ പക്ഷം. മത്സരത്തില്‍ അര്‍ജന്റീനയുടെ മോശം പ്രകടനം ആരാധകരെ ഏറെ വേദനയിലാഴ്ത്തിയിരുന്നു.
Post Your Comments