Latest NewsGulf

സൗദിയിൽ തീവ്രവാദികളെ സഹായിച്ചതിന് അറസ്റ്റിലായത് കണ്ണൂരിലെ പ്രമുഖ ജ്യൂവലറി ഉടമയും കുടുംബവും

റിയാദ്: തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്‍കിയ കുറ്റത്തിന് അറസ്റ്റിലായ മലയാളികൾ കണ്ണൂര്‍ സ്വദേശികള്‍. യെമൻ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേർ സൗദി സിഐ.ഡിയുടെ പിടിയിലാക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടുപേർ അറസ്റ്റിലായത്. എന്നാൽ ഇവർ സ്ത്രീകളാണ്. ഇവർക്ക് തീവ്രവാദികളുമായി ബന്ധമില്ലെന്നതിനാൽ മോചന ശ്രമവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

അതെ സമയം ഇവരുടെ അറസ്റ്റിനെ കുറിച്ച്‌ സൗദി, ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന. കണ്ണൂരിലെ പ്രമുഖ ജൂവലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെ വി മുഹമ്മദും രണ്ട് സഹോദരന്മാരും മരുമകനുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച്‌ സിം കാര്‍ഡ് സംഘടിപ്പിച്ചു എന്നതാണ് കേസ്. വ്യാജ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച്‌ സിം എടുത്താണ് തീവ്രവാദികള്‍ക്ക് കൈമാറിയത് .

ആറ് മാസം മുൻപ് ഇതേ കുറ്റത്തിന് ഇവർ അറസ്റ്റിലായിരുന്നു. 25 വര്‍ഷമായി സൗദിയില്‍ താമസിക്കുന്നവരാണ് എല്ലാവരും. ഒരാള്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ കണ്ണൂരിലെത്തിയിട്ടില്ല. ഒരേ കുടുംബത്തിൽ പെട്ടവരാണ് ഇവരെല്ലാം. സൗദിയിൽ സിം കാർഡ് ലഭിക്കണമെങ്കിൽ കർശനമായ നിബന്ധനകളാണ് ഉള്ളത്.

രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ രാജ്യത്ത് വ്യാപകമായതോടെ വിദേശികള്‍ക്ക് സിം കാര്‍ഡുകള്‍ നല്കുന്നതിന് ഇഖാമയ്ക്ക് പകരം പാസ്പോര്‍ട്ട് രേഖയായി കാണിച്ചായിരിക്കും സിം കാര്‍ഡുകള്‍ ലഭ്യമാകുകയെന്ന നിയമം കൊണ്ടു വന്നു. അതിന് ശേഷവും വ്യാജ സിമ്മുകള്‍ കൈക്കലാക്കുന്നുവെന്നത് ഗൗരവത്തോടെയാണ് സൗദി കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button