ഓരോ രക്ഷകർത്താക്കളും തങ്ങളുടെ കുട്ടികൾക്കായി ഏറ്റവും മികച്ചത് നൽകുന്നു .വിദ്യാഭ്യാസമായാലും ,ആരോഗ്യമായാലും ,ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ അവർ ഏറ്റവും മികച്ചത് നൽകാനായി ശ്രമിക്കുന്നു. കുട്ടിയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് .ഇന്ന് പല സ്കൂളിലും കുട്ടികൾക്ക് പഠന ഭാരവും ഹോം വർക്കും കൂടുതലും ശാരീരിക പ്രവർത്തനങ്ങൾക്കായി സമയം കുറവുമാണ്. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി കൂടുതൽ വ്യായാമം പരിശീലിപ്പിക്കണം. അതിനു ഏറ്റവും മികച്ചമാർഗ്ഗം യോഗയാണ്. ഇത് കുട്ടികളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കും. എന്തുകൊണ്ട് കുട്ടികളെ യോഗ പരിശീലിപ്പിക്കണം എന്ന് ചുവടെ ചേർക്കുന്നു.
ALSO READ: ഗര്‍ഭകാലത്ത് സ്ത്രീകള്‍ യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്
ശാരീരികബലം കൂട്ടുന്നു
മറ്റു ഏതു വ്യായാമത്തെപ്പോലെ യോഗ കുട്ടികളുടെ ശരീരത്തെ കൂടുതൽ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു. ഇത് പല ശാരീരിക അസ്വസ്ഥതകളും മാറ്റുന്നു.
ഏകാഗ്രത വർദ്ധിപ്പിക്കുന്നു
ശാന്തമായി കുറച്ചു സമയം ഇരിക്കുക തുടങ്ങിയ യോഗയിലെ ചില കാര്യങ്ങൾ കുട്ടികളിൽ ഏകാഗ്രതയും ഓർമ്മശക്തിയും കൂട്ടുന്നു. ഇത് അവരെ കൂടുതൽ നന്നായി പഠിക്കുവാൻ സഹായിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
യോഗയിലെ ചില ശ്വസന വ്യായാമങ്ങൾ കുട്ടികളുടെ ആന്തരിക അവയവങ്ങളെ മുഴുവൻ വൃത്തിയാക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു.
Post Your Comments