Health & Fitness

മേൽവയർ കുറയ്ക്കാൻ യോഗ പരിശീലിക്കാം; വീഡിയോ കാണാം !

ഒരുപാട് രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ് യോഗ. ശരീരം നിയന്ത്രണമില്ലാതെ വണ്ണം വെയ്ക്കുമ്പോൾ വയർ കൂടുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഒരു രോഗമല്ലെങ്കിലും കൂടി ഇതിനും യോഗയിൽ പരിഹാരമുണ്ട്. ഉദരപേശികൾ ദൃഢമാകുന്നതിനും മേൽവയർ കുറയുന്നതിനും ‘പവനമുക്ത സർവാംഗാസനം’ എന്ന യോഗ ചെയ്യാം. കൂടാതെ അധോവായുവിനെയും ഇത് നിയന്ത്രിക്കുന്നു.

ചെയ്യുന്ന വിധം:

ഇരുകാലുകളും ചേർത്തുവച്ചു മലർന്നു കിടക്കുക. അതോടൊപ്പം കൈകൾ രണ്ടും ശരീരത്തിനിരുവശത്തും ചേർത്തു തറയിൽ കമഴ്ത്തിവയ്ക്കുക. ഈ നിലയിൽ സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കാലുകളും ശരീരവും തറയിൽ നിന്നുയർത്തുക. അതോടൊപ്പം ഇരു കൈകളുടെയും മുട്ടുകൾ തറയിലൂന്നി കൈപ്പത്തികളിൽ താങ്ങി ശരീരം ഉയർത്തിപ്പിടിക്കുക.

yoga

ഈ നിലയിൽ ശ്വാസം വിട്ടുകൊണ്ടു വലതു കാൽമുട്ടു മടക്കി മുട്ട് നെറ്റിയിൽ മുട്ടിക്കാൻ ശ്രമിക്കുക. ശ്വാസം എടുത്തു കൊണ്ട് ഉയർത്തുകയും ചെയ്യുക. ഇങ്ങനെ ഇരുകാലുകളും മാറി മാറി ചെയ്യേണ്ടതാണ്. അതിനുശേഷം രണ്ടു കാലുകളും ഒന്നിച്ചും ചെയ്യേണ്ടതാണ്. മൂന്നോ നാലോ തവണകൾ. ഇനി ശ്വാസമെടുത്തു കൊണ്ടു പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button