Latest NewsNewsIndiaCrime

വിവാഹാഭ്യര്‍ഥന നിരസിച്ചു : യുവതിയുടെ നാലു വയസുകാരന്‍ മകനെ തട്ടിക്കൊണ്ട് പോയി പ്രതികാരം

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ട് പോയി .യുവാവിന്റെ പ്രതികാരം. ഈദ് ദിനത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കൊല്‍ക്കത്തയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശിവകുമാര്‍. ഇയാള്‍ ഈസ്റ്റ് ഡല്‍ഹിയിലുള്ള ഒരു വിവാഹിതയായ യുവതിയോട് തന്നെ കല്യാണം കഴിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഈ സ്ത്രീ നാളുകളായി ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്.

ഈദ് ദിനത്തില്‍ ആശംസയറിയിക്കാന്‍ എന്ന മട്ടില്‍ ഇയാള്‍ യുവതിയുടെ വീട്ടില്‍ ചെന്ന് വിവാഹാഭ്യര്‍ഥന നടത്തി. യുവതി ഇത് നിരസിച്ചതോടെ ഇയാള്‍ യുവതിയുടെ നാലുവയസുകാരന്‍ മകനേയും തട്ടിയെടുത്തുകൊണ്ട് ഓടി. എന്നാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും കോണോട്ട് പ്ലേസിനു സമീപം വെച്ച് ഇയാളെ പിടികൂടി കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു. നാളുകളായി വിവാഹാഭ്യര്‍ഥന നിരസിച്ച ദേഷ്യത്തിലാണ് ഇയാള്‍ കുട്ടിയെ തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button