Gulf

ദുബായിൽ ജോലിസ്ഥലത്ത് വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ മാനേജർ പിടിയിൽ

ദുബായ്: താൻ നടത്തുന്ന മെഡിക്കൽ സെന്ററിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മാനേജരുടെ കേസിൽ വാദം തുടരുന്നു. അൻപത്തെട്ടുകാരനായ ഇന്ത്യക്കാരനാണ് തന്റെ ക്യാബിനിൽ വെച്ച് യുവതിയുടെ ശരീരത്തിൽ കടന്നുപിടിച്ചതിനും അപമര്യാദയായി പെരുമാറിയതിനും പിടിയിലായത്. കൂടാതെ മറ്റ് ജോലിക്കാരുടെ മുന്നിൽ വെച്ച് ഇയാൾ യുവതിയോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്.

Read Also: വ്യാജ സിംകാർഡ് ഇടപാട്; സൗദിയിൽ 4 മലയാളികൾ അറസ്റ്റിൽ

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്യാബിനിൽ വെച്ച് തന്നോട് മാനേജർ അപമര്യാദയായി പെരുമാറിയതായും തുടർന്ന് വാതിലിനടുത്തേക്ക് നടന്ന തന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. തള്ളിമാറ്റി രക്ഷപ്പെട്ടെങ്കിലും തെളിവില്ലാത്തതിനാൽ പരാതി നൽകാൻ തയ്യാറായില്ല. എന്നാൽ ഇയാൾ വീണ്ടും ഇത്തരത്തിൽ പെരുമാറിയതോടെയാണ് യുവതി പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button