ന്യൂഡല്‍ഹി: ആഘോഷ വെടിവയ്പ് ലക്ഷ്യംതെറ്റി പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. ഡല്‍ഹി രോഹിണിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ ഷഹ്ബാദ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഹരിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നെഞ്ചിലും തോളിലുമായി രണ്ടു വെടിയുണ്ടകള്‍ തറച്ചുകയറി.
ALSO READ: വീണ്ടും സ്കൂളിൽ വെടിവയ്പ്
ജന്മദിനാഘോഷത്തില് പങ്കെടുക്കുന്നതിനായാണ് ഹരിഷ് എത്തിയത്. ഇതിനിടെ ആകാശത്തേക്കു നടത്തിയ ആഘോഷ വെടിവയ്പ് ലക്ഷ്യം തെറ്റി, ഹരീഷിന്റെ ശരീരത്തില്‍ ഏൽക്കുകയായിരുന്നു. സരോജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ തങ്ങൾക്ക് പരാതി ഇല്ലെന്ന് ഹരിഷിന്റെ കുടുംബം പറഞ്ഞെങ്കിളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments