Latest NewsKeralaNewsCrime

വാടകയുടെ പേരില്‍ വീട്ടുടമ ഡല്‍ഹിയില്‍ തടങ്കലിലിട്ട കുടുംബത്തിന് തണലായത് മുഖ്യമന്ത്രിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീട്ടുടമയുടെ തടങ്കലില്‍ കഴിഞ്ഞ മലയാളി കുടംബത്തിന് തുണയായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. നാട്ടിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് അരയന്‍തുരുത്തി പുതുവയല്‍ വീട്ടില്‍ അഖില്‍ അലോഷ്യസും കുടുംബവും. ഒരു മാസം മുന്‍പ് വിദേശത്തേക്ക് പോകാനുള്ള രേഖകള്‍ തയാറാക്കാന്‍ ഡല്‍ഹിയിലെത്തിയതാണ് അഖിലും ഭാര്യയും രണ്ട് കുട്ടികളും. ഖാന്‍പൂരില്‍ ദുഗര്‍കോളനിയില്‍ ഇവര്‍ ഓണ്‍ലൈന്‍ വഴി ഒറ്റമുറി വാടകക്കെടുത്തു. ഇതിനിടയില്‍ യാത്രയ്ക്കിടെ ഇവരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടതും ഇവര്‍ക്ക് തിരിച്ചടിയായി. ഇവരുടെ കൂടെ തന്നെ പരിചയക്കാരായ വയനാട് സ്വദേശി അബ്ദു റഹ്മാന്‍, മുഹമ്മദ് അബ്ദുള്‍, മലപ്പുറം സ്വദേശി മുഹമ്മദ് സെഫാന്‍ എന്നിവരും ഉണ്ടായിരുന്നു.

ഇവരും വിദേശത്തേക്ക് പോകാനുള്ള ആവശ്യത്തിനായി ഇതേ വീട്ടില്‍ തന്നെ മുറി വാടകക്ക് എടുത്തിരുന്നു. അബ്ദു റഹ്മാനും സെഫാനും പണം മുന്‍കൂര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 16നായിരുന്നു അതിനുള്ള അവസാന തീയതി . പണം കിട്ടാഞ്ഞതിന്റെ ദേഷ്യത്തില്‍ ഉടമ ഇവരെയെല്ലാം പൂട്ടിയിടുകയായിരുന്നു. ഫോണും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ബലമായി പിടിച്ച് വാങ്ങുകയും ചെയ്തിരുന്നു. അതിനിടയില്‍ സെഫാന് അവിടെ നിന്ന് രക്ഷപെടാന്‍ സാധിച്ചതാണ് വഴിത്തിരിവായത്. സാഹസികമായി രക്ഷപെട്ട സെഫാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനുമായി ഫോണില്‍ ബന്ധപ്പെടുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഉടന്‍ തന്നെ കേരള ഹൗസിലേ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം നടത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഡല്‍ഹി നോര്‍ക്ക ഡവലപ്‌മെന്റ് ഉദ്യോഗസ്ഥനായ എസ് ശ്യംകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ തീര്‍ത്തും അവശരായിരുന്നു ഇവര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button